ETV Bharat / bharat

ബാലസോര്‍ ട്രെയിൻ ദുരന്തം; ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു - track restoration works

അപകടസ്ഥലത്ത് ട്രാക്ക് പഴയപടിയാക്കാന്‍ ത്വരിതഗതിയിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതായി റെയിൽവേ മന്ത്രാലയം

Track restoration in full swing at Odisha train accident site  Odisha train accident  Odisha train accident site  Odisha train accident Track restoration progress  ട്രാക്ക് പഴയപടിയാക്കാന്‍ പുനരുദ്ധാരണ പ്രവർത്തനങ്ങൾ  ഒഡീഷ ട്രെയിൻ അപകടം  ഒഡിഷ ട്രെയിൻ അപകടം  ട്രാക്ക് പുനഃസ്ഥാപിക്കൽ പുരോഗമിക്കുന്നു  track restoration works  Coromandel and Bengaluru Howrah Express trains
ഒഡിഷ ട്രെയിൻ അപകടം; ട്രാക്ക് പുനഃസ്ഥാപിക്കൽ പുരോഗമിക്കുന്നു
author img

By

Published : Jun 4, 2023, 8:43 AM IST

ബാലസോർ (ഒഡിഷ): രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളിലൊന്നായി മാറി ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടം. കോച്ചുകളിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കിയതായാണ് വിവരം. നിലവില്‍ ട്രാക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

അപകടത്തില്‍ ഇതുവരെ 288 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 1000-ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍. വെള്ളിയാഴ്‌ച (02.06.2023) വൈകിട്ടാണ് ഒഡിഷ ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.

പാളം തെറ്റിയതിനെ തുടര്‍ന്ന് മറിഞ്ഞ ബെംഗളൂരു ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാര്‍ ചെന്നൈ സെന്‍ട്രല്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വരെയും രക്ഷാപ്രവർത്തനം തുടർന്നതായാണ് വിവരം.

അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയിച്ചു. മനുഷ്യ പിഴവാണോ സാങ്കേതിക തകരാറാണോ ദുരന്തത്തിന് കാരണമായതെന്നാണ് അന്വേഷിക്കുന്നത്.

ALSO READ: പ്രതിസ്ഥാനത്ത് 'സിഗ്നലും കവചും' മാത്രമോ?; ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ വേറിട്ട വിശദീകരണങ്ങളെത്തുമ്പോള്‍

അപകടസ്ഥലത്ത്, ട്രാക്ക് പഴയപടിയാക്കാന്‍ ത്വരിതഗതിയിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. 1000-ത്തിലധികം പേരാണ് രക്ഷാപ്രവർത്തനങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നത്. റെയിൽവേ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത സന്ദേശമനുസരിച്ച് ഏഴ് പൊക്ലെയിനുകളും രണ്ട് ദുരിതാശ്വാസ ട്രെയിനുകളും കൂറ്റൻ ക്രെയിനുകളും അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

അപകടത്തിൽ പരിക്കേറ്റ 1,175 യാത്രക്കാരെ ബാലസോറിലും പരിസരത്തുമുള്ള നിരവധി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ 790-ലധികം പേരെ പരിക്കുകൾ നിസാരമായതിനാൽ ഇതിനകം ആശുപത്രികളിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും, നിസാരമായ പരിക്കുളളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ ട്രെയിന്‍ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് എംപി സപ്‌തഗിരി ഉലക ആവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുമെന്ന മന്ത്രി അശ്വിനി വൈഷ്‌ണവിന്‍റെ ട്വീറ്റ് ടാഗ് ചെയ്‌ത് കൊണ്ടാണ് എംപി സപ്‌തഗിരി ഉലക രാജി ആവശ്യപ്പെട്ടത്. എന്നാല്‍ ദുഃഖത്തിന്‍റെ ഈ വേളയിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രിയുടെ ആഹ്വാനം. വൻ ദുരന്തത്തിന് ശേഷം വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും രാഷ്‌ട്രീയം പറയാനുള്ള സമയമല്ല ഇതെന്നും ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അതേസമയം ട്രെയിന്‍ ദുരന്തത്തില്‍ പരിക്കേറ്റവരുമായി ബാലസോറിൽ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിൻ ഞായറാഴ്‌ച പുലർച്ചെ ചെന്നൈയിൽ എത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ചെന്നൈ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തമിഴ്‌നാട് ആരോഗ്യ കുടുംബക്ഷേമ മന്ത്രി മാ സുബ്രഹ്മണ്യനും റവന്യൂ-ദുരന്ത നിവാരണ മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രനും യാത്രക്കാരെ സ്വീകരിക്കാൻ എത്തിയിരുന്നു.

ALSO READ: ഒഡിഷ ട്രെയിൻ അപകടം: ബാലസോറിൽ നിന്നുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.