ETV Bharat / bharat

'മുന്നറിയിപ്പുകൾ അവഗണിച്ചു': ഒഡിഷ ട്രെയിൻ അപകടത്തിന് 3 മാസം മുമ്പ് സിഗ്നലിങ് സംവിധാനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയതായി ഉദ്യോഗസ്ഥൻ - മുന്നറിയിപ്പുകൾ അവഗണിച്ചു

സിഗ്നലിങ് സംവിധാനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ കത്തയച്ചിരുന്നു എന്ന് റിപ്പോർട്ട്. ഇതിന് മുൻപ് അപകടം തലനാരിഴയ്‌ക്ക് ഒഴിവായ സംഭവവും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Odisha train accident  Odisha train tragedy  Flaws in signalling system railway  Odisha train  Odisha  Odisha train accident allegations  Odisha train accident investigation  ഒഡീഷ ട്രെയിൻ അപകടം  ഒഡീഷ ട്രെയിൻ അപകടം ആരോപണം  ഒഡിഷ  ട്രെയിൻ അപകടം മുന്നറിയിപ്പുകൾ  മുന്നറിയിപ്പുകൾ അവഗണിച്ചു  ഒഡിഷ ട്രെയിൻ ദുരന്തം
Odisha train accident
author img

By

Published : Jun 5, 2023, 8:14 AM IST

ന്യൂഡൽഹി : ഒഡിഷ ട്രെയിൻ ദുരന്തം മുന്നറിയിപ്പുകൾ അവഗണിച്ചത് കൊണ്ടുണ്ടായതാണെന്ന് ആരോപണം. സിഗ്നലിങ് സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ സംബന്ധിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിന്‍റെ ചീഫ് ഓപ്പറേറ്റിങ് മാനേജർ നേരത്തെ ആശങ്ക ഉന്നയിച്ചിരുന്നു. ഫെബ്രുവരി 9ന് ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥൻ റെയിൽവേക്ക് കത്ത് അയച്ചിരുന്നു.

സിഗ്നലിങ് സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കത്തയച്ചത്. ഒരു എക്‌സ്പ്രസ് ട്രെയിനിലെ സിഗ്നൽ തകരാർ ഉൾപ്പെട്ട സംഭവവും ഉദ്യോഗസ്ഥൻ കത്തിൽ എടുത്തുകാണിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റിന്‍റെ ജാഗ്രത കൊണ്ടാണ് അന്ന് വലിയൊരു ദുരന്തം ഒഴിവായതെന്നും അദ്ദേഹം കത്തിൽ പറയുന്നു.

കത്തിൽ ഉദ്യോഗസ്ഥൻ സംഭവത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. 08.02.2023നായിരുന്നു സംഭവം. ട്രെയിൻ നമ്പർ. 12649 സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ്, സമാനമായി ഗുഡ്‌സ് ട്രെയിനിൽ ഇടിച്ച് അപകടത്തിൽ പെടേണ്ടതായിരുന്നു എന്നാണ് കത്തിൽ പറയുന്നത്. പേപ്പർ ലൈൻ ക്ലിയർ ടിക്കറ്റ് (PLCT) റൂട്ട് സജ്ജീകരിച്ചതിൽ പിഴവുണ്ടായിരുന്നു എന്നാണ് ആരോപണം.

പോയിന്‍റ് നമ്പർ: 65A തെറ്റായ ദിശയിൽ സജ്ജീകരിക്കുകയായിരുന്നു. അതായത് തെറ്റായ ലൈനിലൂടെ കടന്നുപോകാൻ ക്ലിയറൻസ് ലഭിച്ചു. സ്റ്റേഷനറി ഗുഡ്‌സ് ട്രെയിൻ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രാക്കിലേക്ക് പാത മാറ്റാൻ ക്ലിയറൻസ് ലഭിക്കുകയായിരുന്നു. എന്നാൽ ലോക്കോ പൈലറ്റിന്‍റെ അവസരോചിതമായ ഇടപെടലിലൂടെ തെറ്റായ ലൈനിൽ (ഡൗൺ ലൈൻ) പ്രവേശിക്കുന്നതിന് മുമ്പ് ട്രെയിൻ നിർത്തി. ഇതോടെ വൻ ദുരന്തം ഒഴിവായി.

ട്രെയിൻ യാത്ര ആരംഭിച്ചതിന് ശേഷം റൂട്ടിൽ മാറ്റം വരുത്തുന്ന സിസ്റ്റത്തിലെ ഗുരുതരമായ പിഴവുകളെയാണ് ഈ സംഭവം വെളിപ്പെടുത്തിയതെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തിരുന്നു. ഉത്തരവാദികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) ടെറിട്ടറിയിലെ റെയിൽവേ സ്റ്റേഷനുകളിലെ സിഗ്നലിങ് സംവിധാനത്തിലെ പിഴവുകൾ പരിഹരിക്കുന്നതിന് അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ശുപാർശ ചെയ്‌തിരുന്നു.

പരിശീലനം, വിഷയത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ, ആവശ്യ നടപടികൾ സ്വീകരിക്കൽ എന്നിവയെക്കുറിച്ച് സ്റ്റേഷൻ മാസ്റ്റർമാർ, ടിഐമാർ, ട്രാഫിക് ഉദ്യോഗസ്ഥർ എന്നിവരെ ബോധവത്‌കരിക്കണമെന്നും വിശദമായ അന്വേഷണത്തിന്‍റെ ഫലങ്ങളും സിസ്റ്റം ശരിയാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ ഊന്നിപ്പറഞ്ഞു. സിഗ്നൽ അറ്റകുറ്റപ്പണികൾ നടത്തുന്ന സംവിധാനത്തെപ്പറ്റിയുള്ള മുന്നറിയിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകിയിരുന്നു, ഇത് നിരീക്ഷിച്ച് വേഗത്തിൽ ശരിയാക്കാത്തത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  • The Balasore train tragedy is a man-made disaster which took place because of the complete incompetence and misplaced priorities of the Union Government. The Prime Minister must take responsibility for this failure. The resignation of the Union Railway Minister is an… pic.twitter.com/QmuRNr7Y1W

    — K C Venugopal (@kcvenugopalmp) June 4, 2023 " class="align-text-top noRightClick twitterSection" data=" ">

നോൺ-ഇന്‍റർലോക്ക് വർക്കിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതിന്‍റെ പ്രാധാന്യം കത്തിൽ പറയുന്നുണ്ട്. കൂടാതെ, സിഗ്നൽ പരിപാലിക്കുന്നയാൾ എന്തുകൊണ്ട് ശരിയായ നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ ചോദിച്ചു.

കത്തിനോട് പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. ബാലസോർ ട്രെയിൻ ദുരന്തം കേന്ദ്ര ഗവൺമെന്‍റിന്‍റെ കഴിവില്ലായ്‌മ കൊണ്ട് സംഭവിച്ച മനുഷ്യനിർമിത ദുരന്തമാണെന്നാണ് കോൺഗ്രസ് പറയുന്നത്. ബാലസോർ ട്രെയിൻ ദുരന്തം മനുഷ്യനിർമിത ദുരന്തമാണ്, കേന്ദ്ര സർക്കാരിന്‍റെ കഴിവില്ലായ്‌മയും പ്രധാനപ്പെട്ട കാരയങ്ങൾക്ക് മുൻഗണന നൽകാതിരിക്കുന്നതും കാരണം സംഭവിച്ചതാണ് ഈ ദുരന്തം. ഇതിന്‍റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണം. ആവശ്യമായ സുരക്ഷ, അറ്റകുറ്റപ്പണി നടപടികൾ കൈക്കൊള്ളുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഇത് സംഭവിച്ചത്. വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി രാജിവക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാൽ ട്വിറ്ററിൽ കുറിച്ചു.

ഇലക്ട്രോണിക് ഇന്‍റർലോക്കിങ്ങിലെ മാറ്റമാണ് അപകടത്തിന്‍റെ കാരണമായതെന്നും റെയിൽവേ സുരക്ഷ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വെളിപ്പെടുത്തിയിരുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Also read : 4 വര്‍ഷത്തിനിടെ പാളം തെറ്റിയത് 422 ട്രെയിനുകള്‍; ഒഡിഷയിലേത് വന്‍ ദുരന്തം, ചര്‍ച്ചയായി സിഐജി റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.