ഭുവനേശ്വർ: ഒഡിഷയിൽ പുതുതായി 4,339 പേര്‍ക്കുകൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കൊവിഡ് കണക്കുകള്‍ 8,56,121 ആയി ഉയർന്നു. 44 മരണമാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ആകെ മരണം 3,346 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,733 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 7,96,799 ആയി. നിലവിൽ സംസ്ഥാനത്ത് 55,923 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യമുണ്ടായിട്ടും വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതില്‍ ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി പി.കെ മോഹൻപത്ര ആശങ്ക പ്രകടിപ്പിച്ചു. സർക്കാർ പുറത്തുവിടുന്ന കൊവിഡ് കണക്കുകള്‍ അവിശ്വസിക്കേണ്ട ഒരു കാരണവും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: പ്രോട്ടോക്കോൾ ലംഘനം; പൂൾ പാർട്ടിക്കിടെ 61 പേർ അറസ്റ്റിൽ