ഭുവനേശ്വർ: ഉയർന്ന കൊവിഡ് കേസുകളുള്ള ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഒഡിഷയിൽ ഭുവനേശ്വറിലും കട്ടക്കിലുമാണ് ഉയർന്ന കൊവിഡ് കേസുകളുള്ളത്. അത്യാവശ്യ സന്ദർഭങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനാനുമതി ലഭിക്കുകയുള്ളു.
അടിയന്തരമായ സാഹചര്യങ്ങളിൽ മാത്രം ഫിസിക്കൽ യോഗങ്ങൾ ചേരണമെന്നും അല്ലാത്ത പക്ഷം ഓൺലൈനിൽ യോഗങ്ങൾ നടത്തണമെന്നും നിർദേശമുണ്ട്. യോഗങ്ങളിൽ രണ്ട് മീറ്റർ ദൂരം നിലനിർത്തണമെന്നും ഉത്തരവിൽ അറിയിച്ചു. സംസ്ഥാനത്ത് പുതുതായി 791 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 266 പേർ കൊവിഡ് മുക്തരായപ്പോൾ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു.