ETV Bharat / bharat

'ബസിൽ ആദ്യം സ്‌ത്രീകൾ കയറിയാൽ അപശകുനം, അപകടം നിശ്ചയം'; ആദ്യ യാത്രക്കാരായി സ്‌ത്രീകളെ കയറ്റില്ല, ഇടപെട്ട് വനിത കമ്മിഷൻ - ഒഡിഷ

ബസ് സർവീസ് ആരംഭിച്ചാൽ ഒഡിഷയിലെ പ്രൈവറ്റ് ബസുകളിൽ ആദ്യം സ്‌ത്രീകളെ കയറ്റില്ല. ബസ് അപകടത്തിൽപ്പെടുമെന്ന അന്ധവിശ്വാസത്തെ തുടർന്നാണ് ഇത്. സംഭവത്തിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച് വനിത കമ്മിഷൻ.

Woman as a first passenger from boarding bus  Odisha state commission for Women order  Odisha state commission for Women  odisha  odisha private bus issue  odisha private bus gender issue  state commission for Women order  odisha private bus passengers gender issue  വനിത കമ്മിഷൻ  ഒഡിഷ വനിത കമ്മിഷൻ  ഒഡിഷ വനിത കമ്മിഷൻ ഉത്തരവ്  ഒഡിഷ പ്രൈവറ്റ് ബസ്  ഒഡിഷ വനിത കമ്മിഷൻ  പ്രൈവറ്റ് ബസിൽ സ്‌ത്രീകൾ ആദ്യ യാത്രക്കാർ  ഒഡിഷ പ്രൈവറ്റ് ബസ് സ്‌ത്രീകൾ  ഒഡിഷ  ഒഡിഷ ഭുബനേശ്വർ
ബസ്
author img

By

Published : Jul 28, 2023, 3:07 PM IST

ഭുവനേശ്വർ : സമൂഹത്തിലും തൊഴിലിടങ്ങളിലും എന്തിന് സ്വന്തം വീടുകളിൽ പോലും പലപ്പോഴും സ്‌ത്രീകൾ വിവേചനം നേരിടാറുണ്ട്. എന്നാൽ ചില അന്ധവിശ്വാസങ്ങളുടെ പേരിൽ യാത്ര ചെയ്യുമ്പോൾ പോലും മാറ്റിനിർത്തപ്പെടുന്ന സ്‌ത്രീകളെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ ആ കഥയാണ് ഒഡിഷയിലെ പലയിടങ്ങളിൽ നിന്നും പുറത്തുവരുന്നത്.

ബസിൽ സ്‌ത്രീകൾക്ക് സീറ്റ് എന്ന് എഴുതിവച്ചിരിക്കുന്നത് കാണുമ്പോൾ തന്നെ നെറ്റി ചുളിക്കുന്നവരുണ്ട് നമുക്ക് ചുറ്റും. എന്നാൽ പൊതുയാത്രമാർഗങ്ങളിൽ പോലും സ്‌ത്രീകൾ പലപ്പോഴും മാറ്റിനിർത്തപ്പെടുന്നു എന്ന് തെളിയിക്കുകയാണ് ഒഡിഷയിലെ സംഭവം. സർവീസ് ആരംഭിച്ചാൽ പിന്നെ ബസിൽ ഐശ്വര്യം ഉണ്ടാകണമെങ്കിൽ പുരുഷൻ തന്നെ കയറണം. അല്ലാത്ത പക്ഷം അപകടം അഭിമുഖീകരിക്കാൻ തയ്യാറാകണം.. അതായത് ഒഡിഷയിൽ പലയിടങ്ങളിലും ബസിൽ ആദ്യം സ്‌ത്രീകളെ കയറ്റില്ലെന്ന് സാരം.

ബസിൽ ആദ്യം കയറുന്നത് സ്‌ത്രീയാണെങ്കിൽ നിർഭാഗ്യകരമായിരിക്കും ഫലം എന്ന അന്ധവിശ്വാസത്തെ തുടർന്നാണ് ഈ കാട്ടിക്കൂട്ടലുകൾ. ഈ 21-ാം നൂറ്റാണ്ടിലും സംസ്ഥാനത്ത് വ്യാപകമായി ഈ അന്ധവിശ്വാസം തുടർന്നുപോരുന്നു എന്നതും മറ്റൊരു യാഥാർഥ്യം.

സർവീസ് ആരംഭിച്ചാൽ ആദ്യം ബസിൽ കയറാൻ സ്‌ത്രീയാണ് എത്തുന്നതെങ്കിൽ ബസ് ഡ്രൈവർമാരും കണ്ടക്‌ടർമാരും ചേർന്ന് തടയും. ഒരു യാത്രക്കാരൻ വന്ന് ബസിൽ കയറുന്നത് വരെ കാത്തിരിക്കാൻ ആവശ്യപ്പെടും. യാത്രക്കാരൻ ബസിൽ കയറിയാൽ മാത്രമേ ബസിന് ഐശ്വര്യം ലഭിക്കൂ, മറിച്ച് ഒരു സ്‌ത്രീയാണെങ്കിൽ അതൊരു മോശം ശകുനമായി കണക്കാക്കുകയും അന്ന് ബസ് അപകടത്തിൽപ്പെടുകയും ചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം.

എന്നാൽ ഇതിനെതിരെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഒഡിഷ സംസ്ഥാന വനിത കമ്മിഷൻ (ഒഎസ്‌സിഡബ്ല്യു). ആദ്യ ബസിൽ കയറാനെത്തുന്നത് സ്‌ത്രീയാണെങ്കിൽ ബസ് ജീവനക്കാർ ഉൾപ്പെടെ ആരും അവരെ തടയുന്നില്ലെന്ന് ഉറപ്പാക്കാൻ ഗതാഗത വകുപ്പിന് ഒഎസ്‌സിഡബ്ല്യു നിർദേശം നൽകി. സോനെപൂരിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ ഘാസിറാം പാണ്ഡ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മിഷൻ ഉത്തരവിട്ടത്.

Woman as a first passenger from boarding bus  Odisha state commission for Women order  Odisha state commission for Women  odisha  odisha private bus issue  odisha private bus gender issue  state commission for Women order  odisha private bus passengers gender issue  വനിത കമ്മിഷൻ  ഒഡിഷ വനിത കമ്മിഷൻ  ഒഡിഷ വനിത കമ്മിഷൻ ഉത്തരവ്  ഒഡിഷ പ്രൈവറ്റ് ബസ്  ഒഡിഷ വനിത കമ്മിഷൻ  പ്രൈവറ്റ് ബസിൽ സ്‌ത്രീകൾ ആദ്യ യാത്രക്കാർ  ഒഡിഷ പ്രൈവറ്റ് ബസ് സ്‌ത്രീകൾ  ഒഡിഷ  ഒഡിഷ ഭുബനേശ്വർ
വനിത കമ്മിഷന്‍റെ ഉത്തരവ്

ഭുവനേശ്വറിലെ ബാരാമുണ്ട ബസ് സ്റ്റാൻഡിൽ ആദ്യ യാത്രക്കാരിയായി ബസിൽ കയറുന്നതിൽ നിന്ന് ഒരു സ്ത്രീക്ക് വിവേചനം നേരിടേണ്ടി വന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഘാസിറാം പാണ്ഡ ഹർജി സമർപ്പിച്ചത്. ബസിൽ സ്‌ത്രീയാണ് ആദ്യം യാത്ര ചെയ്യാനായി കയറുന്നതെങ്കിൽ ഇനി ജീവനക്കാർ വിലക്കാൻ പാടില്ല. ബസിലെ ആദ്യയാത്രക്കാരായി സ്ത്രീകൾക്ക് എവിടെ നിന്നും യാത്ര തുടങ്ങാം. സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ നിയമം ഇനി മുതൽ നടപ്പാക്കുമെന്നുമാണ് വനിത കമ്മിഷന്‍റെ ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വനിത കമ്മിഷൻ ഗതാഗത വകുപ്പിന് കത്തയച്ചു.

ഈ കത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗതാഗത വകുപ്പ് എല്ലാ ജില്ലകളിലെയും ബസ് ഉടമകളെ ഇക്കാര്യം അറിയിക്കും. വിവിധ ജില്ലകളിൽ ഇത്തരം നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും സാമൂഹിക പ്രവർത്തകനായ ഘാസിറാം പാണ്ഡ 2023 ജൂലൈ 18 ന് സംസ്ഥാന വനിത കമ്മീഷനെ അറിയിച്ചു. ഇത്തരം അന്ധവിശ്വാസങ്ങൾ ജനങ്ങളുടെ മനസ്സിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി.

ലക്ഷ്‌മി, ദുർഗ്ഗ തുടങ്ങിയ ദേവതകളുടെ ചിത്രങ്ങളുള്ള ബസുകളിൽ എന്തുകൊണ്ട് സ്ത്രീകളെ ആദ്യ യാത്രക്കാരായി സ്വീകരിക്കുന്നില്ല? പരമ്പരാഗതമായി ഒരു യാത്രക്കാരൻ പ്രവേശിക്കണം എന്ന കാരണത്താൽ ബസിലെ ജീവനക്കാർ സ്ത്രീകളെ കയറ്റാൻ അനുവദിക്കുന്നില്ല. ഇത്തരം അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന വനിത കമ്മിഷൻ ചെയർപേഴ്‌സൺ മിനാതി ബെഹ്‌റ പറഞ്ഞു. അതേസമയം, വനിത കമ്മിഷന്‍റെ കത്തിൽ അതൃപ്‌തി രേഖപ്പെടുത്തി പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.