ഭുവനേശ്വർ : ഒഡിഷയിൽ 24 മണിക്കൂറിനിടെ 7,002 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,13,096 ആയി ഉയർന്നു. 42 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 2,994 ആയി. നിലവിൽ 78,031കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.
ഖുർദ (1,167) ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കട്ടക്ക് (771) ജാജ്‌പൂർ (486) ഝാർസുഗുഡ (97), മൽക്കംഗിരി (95), ബൊളാംഗീർ (89), ഗഞ്ചം (74), ദിയോഘർ (64), സോനെപൂർ (59), ഗജപതി (48), നുവാപഡ ( 28). കാന്ധമാൽ(3) എന്നിവയാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ച മറ്റ് സ്ഥലങ്ങൾ. 6.67 ശതമാനമാണ് ഒഡിഷയിലെ പോസിറ്റീവ് നിരക്ക്. ശനിയാഴ്‌ച വരെ 1.21 കോടിയിലധികം സാമ്പിളുകൾ പരിശോധിച്ചതായാണ് കണക്കുകൾ.
Also Read: രാജ്യത്ത് 1,14,460 പേർക്ക് കൂടി കൊവിഡ് ; ഏപ്രില്‍ 6 നിപ്പുറം താഴ്ന്ന നിരക്ക്
അതേ സമയം മൂന്നാംഘട്ട വാക്‌സിനേഷൻ 22 ജില്ല ആസ്ഥാനങ്ങൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലേക്ക് നീട്ടിക്കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കി. ജൂൺ മാസത്തിൽ മൂന്നാം ഘട്ട വാക്‌സിനേഷന് ആവശ്യമായ 6,45,790 കൊവിഷീൽഡ് ഡോസുകൾ എത്തുമെന്നും അധികൃതർ അറിയിച്ചു.