ETV Bharat / bharat

ഓക്സിജന്‍റെയും കൊവിഡ് മരുന്നുകളുടെയും കരിഞ്ചന്ത വിപണനം: മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി - ആരോഗ്യ കുടുംബക്ഷേമ വകുപ്പ്

കരിഞ്ചന്ത തടയുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ കമ്മീഷൻ ബന്ധപ്പെട്ട വകുപ്പുകളോടും ഡിജി, ഐജി എന്നിവർക്കും നിർദേശം നൽകി.

കരിഞ്ചന്ത വിപണനം  കരിഞ്ചന്ത  black marketing  black marketing of Oxygen  black marketing of medicines  ഓക്സിജന്‍റെ കരിഞ്ചന്ത  മരുന്നുകളുടെ കരിഞ്ചന്ത  കൊവിഡ്  കൊവിഡ് 19  covid  covid19  Odisha Human Rights Commission  ഒഡീഷ മനുഷ്യാവകാശ കമ്മീഷൻ  ഒഎച്ച്ആർസി  ohrc  oxygen  covid medicine  ഓക്സിജൻ  കൊവിഡ് മരുന്നുകൾ  ഡിജി  dg  ig  ഐജി  Odisha  ഒഡീഷ  ഭുവനേശ്വർ  Bhubaneswar  ആരോഗ്യ കുടുംബക്ഷേമ വകുപ്പ്  Health and Family Welfare
കരിഞ്ചന്ത വിപണനം: ഒഡീഷ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
author img

By

Published : May 20, 2021, 7:55 AM IST

ഭുവനേശ്വർ: ഓക്‌സിജന്‍റെയും ജീവൻ രക്ഷാ മരുന്നുകളുടെയും കരിഞ്ചന്ത വിപണനം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് എടുത്തുകൊണ്ട് ഒഡീഷ മനുഷ്യാവകാശ കമ്മീഷൻ (ഒഎച്ച്ആർസി) ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ചീഫ് സെക്രട്ടറിയോടും അഡീഷണലോടും റിപ്പോർട്ട് തേടി. ഈ മഹാമാരി സമയത്തും ഓക്‌സിജൻ സിലിണ്ടറുകളും മരുന്നുകളും വളരെ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതായി വിവരങ്ങൾ ലഭിക്കുന്നു.

വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്തുകൊണ്ട് കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയാണെന്നും ഇതുസംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പിനോട് റിപ്പോർട്ട് തേടുന്നതായും ഉത്തരവിൽ പറയുന്നു. ഓക്‌സിജന്‍റെയും കൊവിഡ് മരുന്നുകളുടെയും ഏതെങ്കിലും തരത്തിലുള്ള കരിഞ്ചന്ത തടയുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളാനും കമ്മീഷൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇത്തരം പ്രവണതകളിൽ ഏർപ്പെടുന്നവരെ കണ്ടെത്തിയാൽ ഇടൻ നടപടി സ്വീകരിക്കുന്നതിന് പൊലീസ് ജനറൽ (ഡിജി), ഇൻസ്പെക്ടർ ജനറൽ (ഐജി) എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്.

Also Read: ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ കരിഞ്ചന്ത; ഡല്‍ഹിയില്‍ 113 കേസുകള്‍

അതേസമയം ആംബുലൻസ് സേവനങ്ങൾക്ക് കൃത്യമായ നിരക്കുകൾ നിശ്ചയിച്ച് നൽകിയിതിന് ഒഎച്ച്ആർസി സംസ്ഥാന സർക്കാരിന് അഭിനന്ദനം അറിയിച്ചു. കൊവിഡ് രോഗികൾക്ക് കൃത്യസമയത്ത് ചികിത്സാ സൗകര്യം ലഭ്യമാക്കാൻ കർശനമായ നിരീക്ഷണം നടത്തേണ്ടത് അനിവാര്യമാണ്. കൂടാതെ രണ്ടാം തരംഗം ഗ്രാമീണ മേഖലയിലെ ജനങ്ങളെ കൂടുതലായി ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഗ്രാമപ്രദേശങ്ങളിൽ താൽക്കാലിക മെഡിക്കൽ സെന്ററുകൾ (ടിഎംസി) ആരംഭിക്കുന്നത് ഉറപ്പാക്കണമെന്നും കമ്മീഷൻ ചീഫ് സെക്രട്ടറിയോട് അഭ്യർഥിച്ചു. കൊവിഡ് മരിച്ചവരെ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ ഉപദേശം പാലിക്കണമെന്നും ഒഎച്ച്ആർസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: കരിഞ്ചന്തയിൽ റെംഡിസിവിർ വില്പന; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ ഡ്രൈവർ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.