ഭുവനേശ്വര്‍ : എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയ ജനപ്രതിനിധികളോട് എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരീശീലന പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ഒഡിഷ സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളോട് നിസഹരിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നുവെന്ന് കാണിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ജനപ്രതിനിധികളോട് എങ്ങനെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പെരുമാറേണ്ടത് എന്ന് വിശദമാക്കുന്ന സര്‍ക്കുലര്‍ ഒഡിഷ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ALSO READ: കോണ്‍ഗ്രസ് നിലപാടുകള്‍ അര്‍ബന്‍ നക്‌സലുകളുടേതെന്ന് പ്രധാനമന്ത്രി
എംപിമാരോടും എംഎല്‍എമാരോടും ബഹുമാനപൂര്‍വം പെരുമാറണമെന്നും കാര്യങ്ങള്‍ വൈകിപ്പിക്കുന്ന രീതി അവരോട് അവലംബിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ജനപ്രതിനിധികള്‍ കാണാന്‍ വരുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നിന്ന് സ്വീകരിക്കണമെന്നും അവര്‍ പോകുമ്പോള്‍ ബഹുമാന പുരസരമുള്ള യാത്രയയപ്പ് കൊടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.