ETV Bharat / bharat

ഒഡിഷയില്‍ ആദ്യ 48 മണിക്കൂറിലെ വാഹനാപകട ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അപകടത്തില്‍ പരിക്കേറ്റ്, ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവ് വഹിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

Odisha Chief Minister  Naveen Patnaik  Fund of Rs 147 crore  Deaths due to road accidents  ഒഡീഷ സർക്കാർ  ചികിത്സാചെലവ്  മുഖ്യമന്ത്രി നവീൻ പട്‌നായിക്  നവീൻ പട്‌നായിക്കാ
Odisha govt provides Rs 147 crore fund for immediate treatment for accident victims
author img

By

Published : Nov 3, 2021, 2:54 PM IST

ഭൂവനേശ്വർ : അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ചികിത്സയ്ക്കായി 147 കോടി രൂപ അനുവദിച്ച് ഒഡിഷ സർക്കാർ. പരിക്കേറ്റവരുടെ ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവ് വഹിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

സംസ്ഥാന മുഖ്യമന്ത്രി നവീൻ പട്‌നായിക്കാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച സംബൽപൂർ ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: 'ഖേൽരത്നയില്‍ ഏറെ അഭിമാനം'; സ്കൂളുകളിൽ ഹോക്കിയെത്തിക്കുന്നതാണ് ആലോചനയിലെന്ന് പിആര്‍ ശ്രീജേഷ്

റോഡപകടങ്ങൾ മൂലമുള്ള മരണസംഖ്യ ഉയരുന്നതിൽ ആശങ്കയുണ്ട്. അപകടത്തിൽപ്പെട്ടവരുടെ ആദ്യ 48 മണിക്കൂർ ചികിൽസയ്ക്കുള്ള ചെലവ് 147 കോടിയുടെ ഫണ്ടിൽ നിന്ന് വഹിക്കും. ഈ പദ്ധതി സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് പ്രയോജനപ്പെടുമെന്നും പട്‌നായിക് പറഞ്ഞു.

ജില്ലയിൽ 7.73 ലക്ഷം ഗുണഭോക്താക്കൾക്കുള്ള ബിജു സ്വാസ്ഥ്യ കല്യാൺ യോജന (ബി.എസ്‌.കെ.വൈ) പ്രകാരമുള്ള സ്‌മാര്‍ട്ട് ഹെൽത്ത് കാർഡിന്‍റെ വിതരോണാദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.