ഭുവനേശ്വര്‍: സ്ത്രീകള്‍ക്കായുള്ള ഉപജീവന സംരംഭങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് ഭക്ഷ്യ സുരക്ഷയും പോഷക സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി ഒഡീഷ സർക്കാരും ഐക്യരാഷ്ട്ര വേൾഡ് ഫുഡ് പ്രോഗ്രാമും (ഡബ്ല്യുഎഫ്‌പി) കൈകോർത്തു.
ഒഡീഷയിൽ പോഷക സുരക്ഷ കൈവരിക്കുന്നതിനുള്ള ഈ പദ്ധതി സ്ത്രീ ശാക്തീകരണം, ഉപജീവനമാർഗം, സ്ത്രീകള്‍ക്ക് വരുമാനം കണ്ടെത്തുക തുടങ്ങിയവ കൂടി ലക്ഷ്യം വെച്ചുള്ളതാണെന്ന് ഡബ്ല്യുഎഫ്‌പി ഇന്ത്യ ഡയറക്ടർ ബിഷോ പരാജുലി പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത്തരം കേന്ദ്രീകൃത സംരംഭങ്ങൾ പ്രധാനമാണ്. വനിത സ്വയം സഹായ സംഘങ്ങള്‍ക്ക് വളരെയധികം സഹായകരമായ പദ്ധതിയാണിത്. വനിത സ്വയം സഹായ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ഭക്ഷ്യ, പോഷക സുരക്ഷ മെച്ചപ്പെടുത്തുക, തീരുമാനങ്ങളെടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയാണ് മിഷൻ ശക്തി വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.
Also Read: മൃഗഡോക്ടറോട് അസഭ്യമായി സംസാരിച്ചു; മനേക ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തം
2023 ഡിസംബർ വരെ കരാര്‍ ഉറപ്പിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ സർക്കാർ സംഭരണ സംവിധാനങ്ങളുമായി വനിതാ സംഘങ്ങളുടെ ബന്ധം മെച്ചപ്പെടുത്തൽ, അവകാശങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുക, വനിത സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക തുടങ്ങിയവ സാധിക്കും.