ETV Bharat / bharat

VIDEO: ഒഡിഷയില്‍ നാല് യാത്രക്കാരുമായി കാർ വെള്ളത്തില്‍ മുങ്ങിയത് മൂന്ന് മണിക്കൂറോളം, ഒടുവില്‍ രക്ഷ - കാർ വെള്ളത്തില്‍ കുടുങ്ങി

പുരിയില്‍ നിന്ന് എത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ വെള്ളത്തില്‍ മൂന്ന് മണിക്കൂറോളം കുടുങ്ങി കിടന്നു.

odisha flood  odisha flood car swept away  കട്ടക്ക്  ഒഡീഷ വെള്ളപ്പൊക്കം  ഘണ്ടിഖല്‍
ഒഡീഷ വെള്ളപ്പൊക്കം: ഒഴുക്കില്‍പ്പെട്ട് കാര്‍, മൂന്ന് മണിക്കൂറോളം വാഹനത്തില്‍ കുടുങ്ങിയ യാത്രികര്‍ക്ക് ഒടുവില്‍ രക്ഷ
author img

By

Published : Aug 16, 2022, 8:27 PM IST

കട്ടക്ക് (ഒഡീഷ): വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കാറില്‍ നിന്ന് നാല് പേരെ രക്ഷപെടുത്തി. ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ ഘണ്ടിഖല്‍ -ല്‍ ആണ് സംഭവം. പുരിയില്‍ നിന്ന് എത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യം

നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ വെള്ളത്തില്‍ മൂന്ന് മണിക്കൂറോളം കുടുങ്ങി കിടന്നിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് ഇവരെ രക്ഷപ്പെടുത്തിയത്.

രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഒഡിഷയിലെ കനത്ത പ്രളയം ജനജീവിതത്തെ സാരമായി ബാധിച്ചു. അണെക്കെട്ടുകളില്‍ കൂടുതലായെത്തുന്ന ജലം തുറന്ന് വിട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭരണകൂടം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.