ETV Bharat / bharat

ബിജെഡിയിൽ ചേര്‍ന്ന് ഒഡിഷ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി വികെ പാണ്ഡ്യന്‍

Naveen Patnaik's close aide VK Pandian joined BJD: നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തുകയും സർവീസ് ചട്ടം ലംഘിച്ചുവെന്ന ആരോപണം നേരിടുകയും ചെയ്‌ത വികെ പാണ്ഡ്യന്‍ ഈ വർഷം ഒക്‌ടോബറിലാണ് ഐഎഎസ് പദവിയില്‍ നിന്ന് രാജിവച്ചത്

VK Pandian joins ruling BJD  Former IAS officer VK Pandian joined BJD  Former IAS officer VK Pandian  VK Pandian  VK Pandian joined BJD  മുന്‍ പ്രൈവറ്റ് സെക്രട്ടറി വികെ പാണ്ഡ്യന്‍  വികെ പാണ്ഡ്യന്‍ ബിജെഡിയിൽ ചേര്‍ന്നു  വികെ പാണ്ഡ്യന്‍ ബിജെഡിയിൽ  BJD  Biju Janata Dal  VK Pandian joined Biju Janata Dal  ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്  V Karthikeyan Pandian  Odisha Chief Minister Naveen Patnaiks close aide  Odisha Chief Minister Naveen Patnaik
VK Pandian joined BJD
author img

By ETV Bharat Kerala Team

Published : Nov 27, 2023, 1:17 PM IST

Updated : Nov 27, 2023, 8:35 PM IST

ഭുവനേശ്വർ : ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന രാഷ്‌ട്രീയ - ഭരണ വൃത്തങ്ങളിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്‍റെ അടുത്ത അനുയായിയുമായ വികെ പാണ്ഡ്യന്‍ (വി കാർത്തികേയൻ പാണ്ഡ്യൻ) ബിജു ജനതാദളില്‍ (Biju Janata Dal - ബിജെഡി) ചേര്‍ന്നു. തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്‍റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയാണ് (CM's close aide Former IAS officer VK Pandian joined BJD).

അടുത്തിടെ ഐഎഎസിൽ നിന്ന് രാജിവച്ച പാണ്ഡ്യൻ, മുഖ്യമന്ത്രി പട്‌നായിക്കിന്‍റെയും മന്ത്രിമാരുടെയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിലാണ് തിങ്കളാഴ്‌ച ഭരണകക്ഷിയായ ബിജെഡിയിൽ ഔദ്യോഗികമായി ചേർന്നത്.

2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ആയിരുന്ന വികെ പാണ്ഡ്യന്‍ നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തുകയും സർവീസ് ചട്ടം ലംഘിച്ചുവെന്ന ആരോപണം നേരിടുകയും ചെയ്‌തിരുന്നു. ഈ വർഷം ഒക്‌ടോബർ 23ന് സർക്കാർ സർവീസിൽ നിന്നും സ്വമേധയാ വിരമിക്കുകയായിരുന്നു.

ഇതിനുപിന്നാലെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പാണ്ഡ്യനെ സര്‍ക്കാരിന്‍റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതികളായ 5T (ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനീഷ്യേറ്റീവ്‌), നവീന്‍ (പുതിയ) ഒഡിഷ എന്നിവയുടെ ചെയര്‍മാനായി നിയമിച്ചിരുന്നു.

ഒഡിഷയിലെ ജാർസുഗുഡ നേടി ബിജെഡി: ഒഡിഷയിൽ ജാർസുഗുഡ നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജു ജനതാദൾ (ബിജെഡി) ആണ് വിജയം കൊയ്‌തത്. ബിജെഡി സ്ഥാനാർഥിയായ ദീപാലി ദാസ് 48,721 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥിയായ തങ്കധർ തൃപാഠിയെ തോൽപ്പിച്ചത്. ജാർസുഗുഡയിലെ വിജയം പിതാവായ നബ കിഷോർ ദാസിന്‍റെ വിജയമാണെന്നാണ് ദീപാലി ദാസ് പറഞ്ഞത്.

ഇത് ജാർസുഗുഡയിലെ ജനങ്ങളുടെയും എന്‍റെ പിതാവിനെ സ്‌നേഹിച്ചവരുടെയും മുഖ്യമന്ത്രിയുടെയും ജനങ്ങളുടെയും ബിജെഡിയുടെയും പിതാവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വിജയമാണ്. ഇത് നബാ ദാസിന്‍റെ വിജയമാണെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം മാധ്യമങ്ങളെ കാണുകയായിരുന്ന ദീപാലി ദാസ് വ്യക്തമാക്കിയിരുന്നു. ഒഡിഷ ആരോഗ്യ മന്ത്രി നബ കിഷോർ ദാസിന്‍റെ മരണത്തോടെയാണ് ജാർസുഗുഡയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലത്തിൽ ബിജെഡി 1,07,198 വോട്ടുകൾ നേടിയപ്പോൾ ബിജെപിക്ക് 58,477 വോട്ടുകളും കോൺഗ്രസിന് 4,496 വോട്ടുകളും മാത്രമാണ് നേടാനായത്.

READ MORE: 'ഇത് പിതാവ് നബ ദാസിന്‍റെ വിജയമാണ്'; ഒഡിഷയിലെ ജാർസുഗുഡ നേടി ബിജെഡി സ്ഥാനാർഥി ദീപാലി ദാസ്

Last Updated : Nov 27, 2023, 8:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.