ഭുവനേശ്വർ : കൊവിഡ് രണ്ടാം തരംഗത്തിൽ ഉപജീവനം വഴിമുട്ടിയ തെരുവ് കച്ചവടക്കാര്‍ക്ക് ദുരിതാശ്വാസമായി 26.29 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സാമ്പത്തിക സഹായം നൽകുക.
ALSO READ: പിടിച്ച മദ്യം മറിച്ചുവിറ്റു ; തമിഴ്‌നാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷന്‍
ഈ പ്രത്യേക പാക്കേജ് 87,657 തെരുവ് കച്ചവടക്കാർക്ക് പ്രയോജനമാകും. കൊവിഡും ലോക്ക്ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത് ചെറുകിട കച്ചവടക്കാരെയും തെരുവ് കച്ചവടക്കാരെയുമാണ്.
അതിനാലാണ് അവർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതെന്ന് പട്‌നായിക് കൂട്ടിച്ചേർത്തു. അതേസമയം ഒഡിഷ സർക്കാർ വിവിധ ജില്ലകളിലെ ലോക്ക്ഡൗൺ ജൂൺ 17 വരെ നീട്ടിയിട്ടുണ്ട്.