ഭുവനേശ്വര്‍: ഒഡിഷയില്‍ അഞ്ച് വയസുകാരിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിച്ചത്.
നീതിയുക്തമായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു. മകള്‍ക്ക് നീതിയാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നവംബര്‍ 24ന് നിയമസഭക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ജൂലായ് 14നാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അഞ്ചു വയസുകാരി പാരിയെ കാണാതാവുന്നത്. നയാഗര്‍ ജില്ലയിലെ ജദ്‌പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. തുടര്‍ന്ന് 10 ദിവസത്തിന് ശേഷം കുട്ടിയുടെ അസ്ഥികൂടം ദുരൂഹ സാഹചര്യത്തില്‍ വീടിന് പിന്നില്‍ നിന്നും കണ്ടെത്തുകയായിരുന്നു.