ETV Bharat / bharat

ചരിത്ര തീരുമാനവുമായി ഒഡിഷ  ; പൊലീസിലേക്ക് ട്രാൻസ്ജെൻഡറുകൾക്കും അപേക്ഷിക്കാം - ഒഡീഷ സർക്കാർ

തസ്‌തികകളിലേക്ക് ജൂൺ 22 മുതൽ ജൂലായ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

transgenders in police services  Odisha  Odisha transgenders in police  recruitment of transgenders in police  സംസ്ഥാന പൊലീസിലേക്ക് ട്രാൻസ്ജെൻഡറുകളും  ഒഡീഷ സർക്കാർ  ഒഡീഷയിൽ ട്രാൻസ്ജെൻഡർ പൊലീസുകൾ
ചരിത്ര തീരുമാനവുമായി ഒഡീഷ
author img

By

Published : Jun 13, 2021, 3:32 AM IST

Updated : Jun 13, 2021, 6:29 AM IST

ബുവനേശ്വർ: സംസ്ഥാന പൊലീസ് വകുപ്പിലേക്ക് ട്രാൻസ്ജെൻഡറുകൾക്കും അപേക്ഷിക്കാൻ അനുമതി നൽകി ഒഡിഷ സർക്കാർ. പൊലീസ് കോൺസ്റ്റബിൾ, സബ് ഇൻസ്പെക്‌ടർ എന്നീ തസ്‌തികകളിലേക്കാണ് ഇവർക്ക് അപേക്ഷിക്കാൻ കഴിയുക. പുതിയതായി സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ട്രാൻസ്ജെൻഡറുകൾക്കും തസ്‌തികകളിലേക്ക് അപേക്ഷിക്കാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

Also Read: ചരിത്ര നീക്കവുമായി തമിഴ്നാട്; പൂജ ചെയ്യാൻ സ്ത്രീകളും

477 സബ് ഇൻസ്പെക്‌ടർമാരെയും 244 കോൺസ്റ്റബിൾമാരെയും (കമ്മ്യൂണിക്കേഷൻ) നിയമിക്കുന്നതിനായാണ് ഒഡിഷ പൊലീസ് റിക്രൂട്ട്‌മെന്‍റ് ബോർഡ് നിലവിൽ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. തസ്‌തികകളിലേക്ക് ജൂൺ 22 മുതൽ ജൂലായ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Also Read: ഡല്‍ഹിയില്‍ സജീവ കേസുകള്‍ 4000ല്‍ താഴെ: 213 പേര്‍ക്ക് കൊവിഡ്

ലിംഗസമത്വത്തിനും ട്രാൻസ്‌ജെൻഡർ സമൂഹത്തിന്‍റെ വികസനത്തിനും വേണ്ടി ഇത്തരത്തിലൊരു തീരുമാനം എടുത്തതിന് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും ഒഡിഷ ട്രാൻസ്‌ജെൻഡർ വെൽഫെയർ അസോസിയേഷൻ ചെയർമാൻ മീര പരിദ നന്ദി അറിയിച്ചു. ഈ നടപടി ട്രൻസ്ജെൻഡറുകളുടെ ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമല്ല സമൂഹത്തിന് ട്രാൻസ്ജെൻഡറുകളോടുള്ള സമീപനം മാറ്റാനും സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

Last Updated : Jun 13, 2021, 6:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.