ETV Bharat / bharat

പൊതുസ്ഥലത്തെ ടിവി സ്‌ക്രീനിൽ അശ്ലീല വാചകം; അന്വേഷണം ആരംഭിച്ച് പൊലീസ്

പട്‌നയിൽ റെയിൽവെ സ്‌റ്റേഷനിലെ ടിവി സ്‌ക്രീനിൽ അശ്ലീല വീഡിയോ പ്രദർശിപ്പിക്കപ്പെട്ടതിന് പിന്നാലെ ഭഗൽപൂരിൽ പൊതുസ്ഥലത്തെ ടിവി സ്‌ക്രീനിൽ അശ്ലീല വാചകം പ്രദർശിപ്പിക്കപ്പെട്ടു

author img

By

Published : Apr 18, 2023, 8:11 PM IST

obscene text displayed on tv  baghalpur  baghalpur obscene text displayed  patna obscene visual displayed  national news  bihar news  ടിവി സ്‌ക്രീനിൽ അശ്ലീല വാചകം  ഭഗൽപൂർ  റെയിൽവെ സ്‌റ്റേഷനിലെ ടിവി സ്‌ക്രീനിൽ അശ്ലീല വീഡിയോ  പൊതുസ്ഥലത്തെ ടിവി സ്‌ക്രീനിൽ അശ്ലീല വാചകം  ബിഹാർ വാർത്തകൾ  ദേശീയ വാർത്തകൾ
ടിവി സ്‌ക്രീനിൽ അശ്ലീല വാചകം

ഭഗൽപൂർ : ബിഹാറിലെ ഭഗൽപൂർ ഭീംറാവു അംബേദ്‌കർ പ്രതിമയ്‌ക്ക് സമീപമുള്ള ടിവി സ്‌ക്രീനുകളിൽ അശ്ലീല വാചകം പ്രദർശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. പട്‌ന റെയിൽവേ സ്‌റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചതിന് ശേഷം ദിവസങ്ങൾക്കുള്ളിലാണ് ഭഗൽപൂരിലെ സംഭവം.

വിഷയത്തിൽ സബ് ഡിവിഷണൽ ഓഫിസർ ധനഞ്‌ജയ് കുമാറും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അജയ് കുമാർ ചൗധരിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്ലീല വാചകം സ്‌ക്രീനിൽ പ്രദർശിക്കപ്പെട്ടപ്പോൾ കണ്ടു നിന്ന നിരവധി പേർ സംഭവം ഫോണുകളിൽ പകർത്തിയിരുന്നു. ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്‌ക്രീൻ ഓഫ് ചെയ്യുകയായിരുന്നു.

ഏകദേശം പത്ത് മിനിറ്റോളം വാചകം സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഭീംറാവു അംബേദ്‌കർ പ്രതിമയ്‌ക്ക് മുകളിലുള്ള ടിവി സ്‌ക്രീനിൽ അശ്ലീല വാചകം പ്രദർശിക്കപ്പെട്ടതെങ്ങനെയെന്ന് പരിശോധിക്കാൻ സാങ്കേതിക വിദഗ്‌ധരെ വിളിച്ചിട്ടുണ്ടെന്നും അതിനു പുറകിലുള്ള കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും അന്വേഷണത്തിന് ശേഷം മാത്രമേ കുറ്റക്കാർക്കെതിരെ നടപടിയെടുക്കൂവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മാർച്ചിലാണ് പട്‌നയിലെ റെയിൽവെ സ്‌റ്റേഷനിലെ ടിവി സ്‌ക്രീനിൽ മൂന്ന് മിനിറ്റോളം അശ്ലീല വീഡിയോ പ്രദർശിപ്പിക്കപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.