ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് വോട്ടെണ്ണർ പുരോഗമിക്കുമ്പോൾ എൻഡിഎയ്ക്ക് മുന്നേറ്റം. ഗ്രാമീണ മേഖലയിലെ വോട്ടെണ്ണൽ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വ്യക്തമായ ചിത്രം നൽകുമെന്ന് മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ ഹന്നൻ മൊല്ല പറഞ്ഞു.
പലയിടത്തും 1000 വോട്ടുകൾക്ക് മേൽ വ്യത്യാസമില്ല. അതിനാൽ പ്രവണതയിലും ഫലത്തിലും മാറ്റമുണ്ടാകുമെന്നും തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് പ്രതീക്ഷയുണ്ടെന്നും മൊല്ല വ്യക്തമാക്കി. സിപിഎം, സിപിഐ, സിപിഐ-എംഎൽ തുടങ്ങിയ ഇടതുപാർട്ടികൾ കോൺഗ്രസും ആർജെഡിയുമായി കൈകോർത്ത് ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കെതിരെ മഹാസഖ്യം രൂപീകരിച്ചത്.
നിലവിലെ കണക്കനുസരിച്ച്, എൻഡിഎയും ഗ്രാൻഡ് അലയൻസും തമ്മിൽ 1000 വോട്ടുകളുടെ വ്യത്യാസം നിലനിൽക്കുന്ന 50 ഓളം വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. തൊഴിൽ, കുടിയേറ്റം, ആരോഗ്യ ഘടകങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ നിർണായകമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഞായറാഴ്ച പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ സഖ്യത്തിന് മുന്നേറ്റം പ്രവചിച്ചിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ട് വരെയുള്ള പ്രവണത കണക്കാക്കിലെടുക്കുമ്പോഎ. ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു.