ETV Bharat / bharat

Nuh Violence| 'ഭിന്നിപ്പ് എളുപ്പമാണ്, സാഹോദര്യം സ്ഥാപിക്കാനാണ് ബുദ്ധിമുട്ട്'; നൂഹിലെ വര്‍ഗീയ കലാപത്തെ വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി

സ്വന്തം സര്‍ക്കാരിനെ തള്ളിയാണ് സഖ്യകക്ഷിയായ ജനനായക് ജനത പാര്‍ട്ടി നേതാവ് കൂടിയായ ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗട്ടാല രംഗത്തെത്തിയത്

Nuh Violence  Deputy Chief Minister  BJP Government  Dushyant Chautala  Haryana Deputy Chief Minister  Nuh Communal Violence  ഭിന്നിപ്പ് എളുപ്പമാണ്  സാഹോദര്യം സ്ഥാപിക്കല്‍ ബുദ്ധിമുട്ടാണ്  ഉപമുഖ്യമന്ത്രി  നൂഹിലെ വര്‍ഗീയ കലാപം  ജനനായക് ജനത പാര്‍ട്ടി  ദുഷ്യന്ത് ചൗട്ടാല  ഉപമുഖ്യമന്ത്രി  ഹരിയാന  റോഹ്‌തക്  ബിജെപി
'ഭിന്നിപ്പ് എളുപ്പമാണ്, സാഹോദര്യം സ്ഥാപിക്കല്‍ ബുദ്ധിമുട്ടാണ്'; നൂഹിലെ വര്‍ഗീയ കലാപത്തെ വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി
author img

By

Published : Aug 5, 2023, 11:05 PM IST

റോഹ്‌തക് (ഹരിയാന): നൂഹിലെ വര്‍ഗീയ കലാപത്തില്‍ സ്വന്തം സര്‍ക്കാരിനെ തള്ളി സഖ്യകക്ഷിയായ ജനനായക് ജനത പാര്‍ട്ടി. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ എളുപ്പമാണെന്നും, സാഹോദര്യം സ്ഥാപിക്കാനാണ് ബുദ്ധിമുട്ടെന്നുമറിയിച്ച് ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗട്ടാല തന്നെ രംഗത്തെത്തിയതോടെയാണ് ബിജെപിയും സഖ്യകക്ഷിയായ ജനനായക് ജനത പാര്‍ട്ടിയുമായുള്ള അസ്വാരസ്യങ്ങള്‍ പ്രകടമായത്. നുഹ് ജില്ലയിലുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് ഉപമുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

ആക്രമണങ്ങളോട് സന്ധിയില്ല: അവരോട് പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. ഈ സാമൂഹ്യ വിരുദ്ധര്‍ അശാന്തി സൃഷ്‌ടിക്കുന്നതില്‍ മുഴുവന്‍സമയവും വ്യാപൃതരാണ്. അവരെ ഹരിയാനയിൽ തടഞ്ഞാല്‍, അവര്‍ മറ്റൊരു സംസ്ഥാനത്ത് പ്രക്ഷോഭങ്ങളും പ്രശ്‌നങ്ങളും സൃഷ്‌ടിക്കുമെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. സമൂഹത്തിൽ അക്രമമോ പൊട്ടിത്തെറികളോ സൃഷ്‌ടിക്കുന്നതാണ് അവരുടെ ഉപജീവനമാർഗമെന്നും അദ്ദേഹം ആക്രമണം നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ചു.

വ്യാജന്മാരെ കരുതിയിരിക്കുക: ഒരിക്കല്‍ ഒരു പ്രമുഖ പത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ പശു സംരക്ഷരെന്ന് വിളിക്കപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ അവരുടെ വീട്ടുകളില്‍ പശുക്കളെ വളര്‍ത്തുന്നുണ്ടെന്ന് എന്നോട് ചോദിച്ചു. ഇവരില്‍ എത്രപേര്‍ യഥാര്‍ഥത്തില്‍ പശുക്കളോട് കരുതലുള്ളവരുണ്ടെന്നും ചോദിച്ചു. എന്നാല്‍ ഇല്ല എന്നതാണ് ഇതിനുള്ള ഉത്തരം. അവരുടെ വീടുകളില്‍ ചെന്ന് പരിശോധിച്ചാല്‍ യാഥാര്‍ഥ്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അന്തരീക്ഷം വികൃതമാക്കാന്‍ ഒരു സാമൂഹിക പ്രസ്ഥാനം ആരംഭിക്കുന്നത് എളുപ്പമാണെന്നും, എന്നാല്‍ സമൂഹത്തില്‍ സൗഹാര്‍ദ്ദവും സാഹോദര്യവും നിലനിര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണെന്നും ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി.

സമാധാനം പുലരണം: സാമൂഹികവും രാഷ്‌ട്രീയവുമായ പരിധികള്‍ക്കപ്പുറം സമൂഹത്തില്‍ ശാന്തിയും സാഹോദര്യവും ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ദുഷ്യന്ത് ചൗട്ടാല അറിയിച്ചു. സംസ്ഥാനത്തിന്‍റെ കഴിഞ്ഞ 600 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍, സ്വാതന്ത്ര്യസമര കാലത്ത് മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം ഒത്തുചേര്‍ന്നവരാണ് മേവത് പ്രദേശത്തെ ജനങ്ങളെന്ന് കാണാം. അങ്ങനെയുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. അങ്ങനെയുള്ള സംസ്ഥാനത്ത് ഇങ്ങനെയെല്ലാം സംഭവിക്കുന്നത് കുഴപ്പക്കാരുടെയോ അക്രമികളുടെയോ ആഭിമുഖ്യത്തിലാണ്. നൂഹില്‍ വർഗീയ കലാപത്തിന് ഉത്തരവാദികളായവരെ ഒഴിവാക്കാനാവില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Haryana violence| മരണം 5 ആയി ഉയർന്നു, നുഹ് ജില്ലയിൽ കർഫ്യൂ, ബോർഡ് പരീക്ഷകൾ റദ്ദാക്കി, സ്ഥിതി നിയന്ത്രണവിധേയം

നൂഹിലുണ്ടായത് എന്ത്: ഇക്കഴിഞ്ഞ ജൂലൈ 31 നാണ് ഹരിയാനയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്. ഒരു മതഘോഷയാത്രയ്‌ക്കിടെ ഇരു സംഘങ്ങള്‍ തമ്മില്‍ ആക്രമണമുണ്ടാകുകയായിരുന്നു. ഈ സംഭവത്തില്‍ രണ്ട് പൊലീസ് ഹോംഗാര്‍ഡുകള്‍ ഉള്‍പ്പടെ ആറ് പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. കൂടാതെ 88 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നുഹിന്‍റെ സമീപ പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിന്‍റെ ഭാഗമായി 27 എഫ്‌ഐആറുകളാണ് ഗുരുഗ്രാമില്‍ രജിസ്റ്റര്‍ ചെയ്‌തത്. പിന്നാലെ 38 പേരെ അറസ്റ്റ് ചെയ്യുകയും 60 പേരെ പ്രതിരോധ തടങ്കലിലാക്കുകയും ചെയ്‌തിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് ആഭ്യന്തരമന്ത്രി അനില്‍ വിജിന്‍റെ ആരോപണം. കുറ്റവാളികളെ വെറുതെ വിടില്ലെന്നും അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.