ETV Bharat / bharat

എൻടിആറിന്‍റെ ഇളയമകൾ ഉമ മഹേശ്വരിയുടെ അന്ത്യകർമങ്ങൾ ബുധനാഴ്‌ച - കാന്തമനേനി ഉമ മഹേശ്വരി അന്തരിച്ചു

ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു.

NTR youngest daughter Uma Maheshwari passed away  NTR daughter passes away  മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻടിആർ  കാന്തമനേനി ഉമ മഹേശ്വരി അന്തരിച്ചു  എൻടിആറിന്‍റെ ഇളയമകൾ ഉമ മഹേശ്വരി അന്തരിച്ചു
എൻടിആറിന്‍റെ ഇളയമകൾ ഉമ മഹേശ്വരി അന്തരിച്ചു
author img

By

Published : Aug 2, 2022, 7:23 AM IST

ഹൈദരാബാദ്: തിങ്കളാഴ്‌ച അന്തരിച്ച എൻടിആറിന്‍റെ മകൾ കാന്തമനേനി ഉമ മഹേശ്വരിയുടെ അന്ത്യകർമങ്ങൾ ബുധനാഴ്‌ച നടക്കും. മുൻ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായിരുന്ന എൻ.ടി രാമറാവുവിന്‍റെ ഇളയ മകൾ ഉമ മഹേശ്വരിയെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വസതിയിലാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്‌മാനിയ ഹോസ്‌പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അടുത്തിടെ ഉമ മഹേശ്വരിയുടെ മകളുടെ വിവാഹത്തിന് നിരവധി കുടുംബാംഗങ്ങൾ ഒത്തുചേർന്നിരുന്നു. അതിനാൽ തന്നെ ഉമ മഹേശ്വരിയുടെ വിയോഗത്തിൽ ദുഃഖത്തിലാണ് നന്ദമൂരി കുടുംബാംഗങ്ങൾ. മരണവാർത്ത അറിഞ്ഞയുടൻ തന്നെ ചന്ദ്രബാബു നായിഡു, മകൻ നാരാ ലോകേഷ് ഉൾപ്പെടെയുള്ള ബന്ധുക്കൾ സ്ഥലത്തെത്തിയിരുന്നു. സഹോദരനും പ്രശസ്‌ത തെലുങ്ക് നടനും ടിഡിപി നിയമസഭാംഗവുമായ എൻ.ബാലകൃഷ്‌ണയെയും വിദേശത്തുള്ള മറ്റ് കുടുംബാംഗങ്ങളെയും വിവരമറിയിച്ചതായി കുടുംബവൃത്തങ്ങൾ അറിയിച്ചു.

തെലുങ്ക് ദേശം പാർട്ടിയുടെ സ്ഥാപകനും നടനുമായിരുന്ന എൻടിആറിന്‍റെ 12 മക്കളിൽ ഏറ്റവും ഇളയതായിരുന്നു ഉമ മഹേശ്വരി. എട്ട് ആൺമക്കളും ഉമ മഹേശ്വരി അടക്കം നാല് പെൺമക്കളുമാണ് എൻടിആറിന്. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദഗ്ഗുബതി പുരന്ദേശ്വരി, ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്‍റെ ഭാര്യ നാരാ ഭുവനേശ്വരി എന്നിവർ ഉമയുടെ സഹോദരിമാരാണ്. നടനും മുൻ മന്ത്രിയുമായ എൻ. ഹരികൃഷ്‌ണ ഉൾപ്പെടെ എൻ.ടി.ആറിന്‍റെ മൂന്ന് മക്കൾ ഇതിനോടകം അന്തരിച്ചു.

1982ലാണ് തെലുങ്ക് ആത്മാഭിമാനം എന്ന മുദ്രാവാക്യമുയർത്തി എൻടിആർ ടിഡിപി രൂപീകരിക്കുന്നത്. തുടർന്ന് ഒൻപത് മാസത്തിനുള്ളിൽ ആന്ധ്രാപ്രദേശിലെ കോൺഗ്രസിന്‍റെ ഒറ്റകക്ഷി ഭരണം അവസാനിപ്പിച്ച് പാർട്ടിയെ അധികാരത്തിലെത്തിച്ചു. 1996ൽ 72-ാം വയസിലാണ് എൻടിആർ അന്തരിക്കുന്നത്. മരുമകൻ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള കലാപത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട് ഏതാനും മാസങ്ങൾക്ക് ശേഷമായിരുന്നു അന്ത്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.