ETV Bharat / bharat

'എൻടിആർ 30' ; ജൂനിയർ എൻടിആറിനൊപ്പം ജാൻവി കപൂർ, ടൈറ്റിലും ഫസ്റ്റ് ലുക്കും സൂപ്പർതാരത്തിന്‍റെ പിറന്നാൾ ദിനത്തിൽ - എൻടിആർ 30 ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജൂനിയർ എൻടിആറിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ എന്‍ടിആര്‍ 30 യുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നടന്‍റെ ജന്മദിനമായ മെയ് 20ന് പുറത്ത് വന്നേക്കുമെന്നാണ് സൂചന

NTR 30  Jr NTR  NTR 30 title to be unveiled on his birthday  NTR 30 first look to unveil on Jr NTR birthday  NTR 30 title and first look  junior NTR Upcoming Film  എൻടിആർ 30  ജൂനിയർ എൻടിആർ  എൻടിആർ 30 ഫസ്റ്റ് ലുക്ക് പോസ്റ്റർ  junior NTR new film
'എൻടിആർ 30' ; ജൂനിയർ എൻടിആറിനൊപ്പം ജാൻവി കപൂർ
author img

By

Published : May 15, 2023, 7:14 PM IST

ഹൈദരാബാദ്: തെലുഗു സൂപ്പർ താരം ജൂനിയർ എൻടിആർ പ്രധാന വേഷത്തിലെത്തുന്ന 'എൻടിആർ 30' എന്ന് താത്‌കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടാൻ ഒരുങ്ങി അണിയറ പ്രവർത്തകർ. ജൂനിയർ എൻടിആറിന്‍റെ ജന്മദിനമായ മെയ് 20 ന് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ജൂനിയർ എൻടിആറിനൊപ്പം ബോളിവുഡ് താരം ജാൻവി കപൂറാണ് പ്രധാന വേഷത്തിലെത്തുന്നത്.

പാൻ ഇന്ത്യൻ ചിത്രമായ 'എൻടിആർ 30' യുടെ ചിത്രീകരണം മാർച്ചിലാണ് ആരംഭിച്ചത്. കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനതാ ഗാരേജിന് ശേഷം ജൂനിയർ എൻടിആർ കൊരട്ടാല ശിവയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ബോളിവുഡ് താരങ്ങളായ ജാൻവി കപൂറിന്‍റെയും സെയ്‌ഫ് അലി ഖാന്‍റെയും തെലുഗു അരങ്ങേറ്റമാണ് ഈ ചിത്രം.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പ്രൊജക്‌റ്റ് ഔപചാരികമായി പ്രഖ്യാപിച്ചതുമുതൽ ആരാധകർ അണിയറപ്രവർത്തകരിൽ നിന്നും നിരന്തരം അപ്‌ഡേറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ചിത്രവുമായി ബന്ധപ്പെട്ട് നടന്‍റെ ജന്മദിനത്തിൽ ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ജൂനിയർ എൻടിആർ അടുത്തിടെ ആരാധകരോട് നിരന്തരം അപ്‌ഡേറ്റുകൾ ചോദിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർഥിച്ചിരുന്നു. നിരന്തരമായി ചോദ്യങ്ങൾ ഉന്നയിക്കുന്നത് ചിത്രവുമായി ബന്ധപ്പെട്ട നിരവധി അണിയറ പ്രവർത്തകരുടെമേൽ സമ്മർദം ഇരട്ടിയാക്കുന്നുവെന്നാണ് താരം വ്യക്‌തമാക്കിയത്. ചില സമയത്ത് ഒരു സിനിമയുടെ ചിത്രീകരണങ്ങൾ അടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. ഞങ്ങൾക്ക് ദിവസേനയോ മണിക്കൂറോ അടിസ്ഥാനത്തിലോ അപ്‌ഡേറ്റുകൾ നൽകുന്നത് തുടരാനാവില്ല. നിങ്ങളുടെ ആവേശവും ത്വരയും എനിക്ക് പൂർണ്ണമായും മനസിലാകുന്നുണ്ടെങ്കിലും ഇത് നിർമാതാവിനും സംവിധായകനും ഒരുപോലെ സമ്മർദം വർധിപ്പിക്കുകയാണ്.

നിരന്തരമായി സമ്മർദം നേരിടുന്ന സമയത്താണ് ഇപ്പോൾ വലിയ മൂല്യമില്ലാത്ത അപ്‌ഡേറ്റുകൾ പങ്കിടുന്നത്. എന്നാൽ ഇത് ആരാധകരെ കൂടുതൽ അസ്വസ്ഥരാക്കുകയാണ്. പല താരങ്ങളും ഇത്തരത്തിലുള്ള സമ്മർദത്തിന് അടിമപ്പെടുന്നത് അനാരോഗ്യകരമാണെന്നും ജൂനിയർ എൻടിആർ പറഞ്ഞു.

ജൂനിയർ എൻടിആറിന്‍റെയും കൊരട്ടാല ശിവയുടെയും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എന്‍ടിആര്‍ 30'. ഔപചാരിക പൂജകളോടെയുള്ള ചിത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ഹൈദരാബാദിൽ വച്ച് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് നടന്നത്. ഉദ്ഘാടന ചടങ്ങിൽ സംവിധായകൻ കൊരട്ടാല ശിവ എൻടിആർ 30 യുടെ ഇതിവൃത്തം വേദിയിൽ വെളിപ്പെടുത്തിയിരുന്നു.

ALSO READ : ജൂനിയർ എൻടിആറിനൊപ്പം ജാൻവി കപൂർ: താരപ്പകിട്ടിൽ 'എൻടിആർ 30' ചിത്രീകരണം ആരംഭിച്ചു

ചിത്രത്തിന്‍റെ അണിയറപ്രവർത്തകരെയും സംവിധായകൻ ചടങ്ങിൽ പരിചയപ്പെടുത്തി. സിനിമയുടെ ഛായാഗ്രഹണം രത്‌നവേലുവാണ് നിർവഹിക്കുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദാണ്. കൂടാതെ, ആർട്ട് ഡിസൈനറായി സാബു സിറിൾ ടീമിനൊപ്പമുണ്ട്. കൊരട്ടാല ശിവയുടെ ഏറ്റവും അവസാന ചിത്രമായ ആചാര്യ ബോക്‌സോഫിസിൽ വൻ പരാജയമായിരുന്നു. എൻടിആർ 30 യഥാർഥത്തിൽ കൊരട്ടാല ശിവയുടെ സിനിമ ജീവിതത്തിൽ തന്നെ നിർണായകമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.