ന്യൂഡൽഹി: 18 വയസ് കഴിഞ്ഞവർക്ക് സൗജന്യ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞുകൊണ്ട് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ (യുജിസി) സ്ഥാപിച്ച പോസ്റ്ററുകൾക്കെതിരെ നാഷണൽ സ്റ്റുഡന്‍റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ(എൻഎസ്‌യുഐ). യുജിസിയുടെ നടപടി ലജ്ജയില്ലാത്തതെന്ന് എൻഎസ്‌യുഐ ആരോപിച്ചു. ആദ്യം വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കൂവെന്നും എൻഎസ്‌യുഐ ,യുജിസിയോട് ആവശ്യപ്പെട്ടു.
also read:'ജാഗ്രത വേണം'; കൊവിഡ് മൂന്നാം തരംഗം നേരിടാൻ കേന്ദ്രസര്‍ക്കാര്‍
സൗജന്യ വാക്സിൻ ഡോസുകൾ നൽകിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്ന പോസ്റ്ററുകൾ സ്ഥാപിക്കാനുള്ള യുജിസിയുടെ ഉത്തരവിനെ എൻഎസ്‌യുഐ ദേശീയ പ്രസിഡന്‍റ് നീരജ് ലുണ്ടൻ അപലപിച്ചു. "എന്തിനാണ് പ്രധാനമന്ത്രിയോട് നന്ദി?" മോദി സർക്കാരിന്‍റെ ലജ്ജയില്ലാത്ത പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച ലുണ്ടൻ, “രാജ്യത്ത് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായിട്ടും പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ മാത്രമാണ് പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പറഞ്ഞു.
വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട അധ്യയനവർഷം നികത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കാമ്പസുകളിൽ ഈ പോസ്റ്ററുകളോട് പ്രതികരിക്കാൻ ‘എന്തിന് നന്ദി?’ എന്ന പേരിൽ ഒരു കാമ്പെയ്‌ൻ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.