ന്യൂഡല്‍ഹി: തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മൊഹമ്മദ്‌പൂരില്‍ നിന്നും ഗ്രനേഡ് കണ്ടെടുത്തു. ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയാണ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ സംഘം പഴയതും തുരുമ്പിച്ചതുമായ ഗ്രനേഡ് കണ്ടെത്തിയത്. തിങ്കളാഴ്‌ച വൈകുന്നേരം മൊഹമ്മദ്പൂരില്‍ നിന്ന് അജ്ഞാത ബാഗുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസിലേക്ക് ഫോണ്‍ കോള്‍ വരികെയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മേഖലയില്‍ പൊലിസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഗ്രനേഡ് കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് സൗത്ത് വെസ്റ്റ് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.