ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി രംഗത്ത്. ബംഗാളിനെ കിഴക്കന്‍ പാക്കിസ്താനാക്കി മാറ്റാന്‍ ആരെയും അനുവദിക്കില്ലെന്ന് ബിജെപി എംപി പറഞ്ഞു. ജയ് ശ്രീറാം ഒരു അപവാദമല്ലെന്നും ലോക്കറ്റ് ചാറ്റര്‍ജി ലോക്സഭയില്‍ പറഞ്ഞു. മമത ബാനർജി ബംഗാളിലെ കർഷകരെ വഞ്ചിച്ചു. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ കർഷകർ ദുരിതമനുഭവിക്കുന്നുണ്ടെങ്കിലും അവർ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാല്‍ ഇപ്പോൾ രാഷ്ട്രീയനേട്ടത്തിനായി മമത എംപിമാരെ സിംഗു അതിർത്തിയിലേക്ക് അയച്ചിരിക്കുകയാണെന്നും ചാറ്റര്‍ജി കൂട്ടിച്ചേർത്തു.
പകർച്ചവ്യാധിയുടെ സമയത്ത് കേന്ദ്രം നൽകിയ റേഷൻ അരി തൃണമൂൽ കോൺഗ്രസ് (ടിഎംസി) മോഷ്ടിച്ചുവെന്ന് ലോക്കറ്റ് ചാറ്റർജി ആരോപിച്ചു. കൊവിഡ് വാക്സിനുകളും മോഷ്ടിച്ചു. കൽക്കരി കുംഭകോണത്തിലും പശുക്കളുടെ കള്ളക്കടത്തിലും മമതയുടെ മരുമകനായ അഭിഷേക് ബാനർജി ഉൾപ്പെട്ടിട്ടുണ്ട്. അഭിഷേക് തായ്‌ലൻഡ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട് തുടങ്ങി നിരവധി ആരോപണങ്ങളാണ് ലോക്കറ്റ് ബാനര്‍ജി ഉന്നയിച്ചത്.