ETV Bharat / bharat

'തീച്ചൂള'യായി തെലങ്കാനയും ആന്ധ്രാപ്രദേശും ; സൂര്യാഘാതത്തിൽ മരിച്ചത് 6 പേർ, ചൂട് 46 ഡിഗ്രി സെൽഷ്യസ് വരെ - Three died due to sunstroke

മൂന്ന് ദിവസമായി തെലങ്കാനയിലെ ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു

Northern Telangana is boiling with the burning sun  തീച്ചൂളയായി തെലങ്കാനയും ആന്ധ്രാപ്രദേശും  ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു  സൂര്യാഘാതത്തിൽ മരിച്ചത് 6 പേർ  നൽഗൊണ്ട ജയശങ്കർ ഭൂപാലപള്ളി ജില്ലകളിൽ ചൂട്  സൂര്യാഘാതമേറ്റാണ് മരണം  Northern Telangana  Three died due to sunstroke  കാലാവസ്ഥ
കത്തുന്ന വെയിലിൽ പൊള്ളി വടക്കൻ തെലങ്കാന
author img

By

Published : May 16, 2023, 11:42 AM IST

ഹൈദരാബാദ് : ആന്ധ്ര - തെലങ്കാന സംസ്ഥാനങ്ങളില്‍ ഇതിനകം സൂര്യാഘാതമേറ്റ് മരിച്ചത് 6 പേര്‍. കത്തുന്ന വെയിലിൽ പൊള്ളി നില്‍ക്കുകയാണ് വടക്കൻ തെലങ്കാന. മൂന്ന് ദിവസമായി സംസ്ഥാനത്തെ ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. 11 ജില്ലകളിലാണ് തിങ്കളാഴ്‌ച ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. നൽഗൊണ്ട, ജയശങ്കർ, ഭൂപാലപള്ളി ജില്ലകളിലെ പലയിടത്തും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വെയിലിന്‍റെ തീവ്രത വർധിക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രം നൽകിയ മുന്നറിയിപ്പ്. മൂന്നുദിവസമായി വെയിലിന്‍റെ കാഠിന്യം കൂടിയതോടെ 11 മണി കഴിഞ്ഞാൽ പുറം ജോലികൾ ചെയ്യുന്ന പലർക്കും ചൂട് വില്ലനാവുകയാണ്. വൈകിട്ട് അഞ്ച് മണി വരെ ചൂട് ഇതേ താപനിലയിൽ തുടരുകയാണ്.

സാധാരണ താപനിലയേക്കാൾ 2.9 ഡിഗ്രി സെൽഷ്യസാണ് ഖമ്മത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. നൽഗൊണ്ടയിൽ 2.5, മേദക്കിൽ 1.3, ഭദ്രാചലത്ത് 1.3 സെൽഷ്യസ്. അതേസമയം രാത്രിയിലും താപനില വർധിച്ച അവസ്ഥയാണ്. ഞായറാഴ്‌ച രാത്രി ഖമ്മത്ത് 30 ഡിഗ്രി സെൽഷ്യസ്, അതായത് സാധാരണയുള്ളതിനേക്കാള്‍ 2.2 ഡിഗ്രി ഉയര്‍ന്നു. ഹനുമകൊണ്ടയിൽ 29.5 ഡിഗ്രി, സാധാരണത്തേതിനേക്കാള്‍ 2.1 ഡിഗ്രി അധികം. ഹൈദരാബാദ് നഗരത്തില്‍ 28.7 ഡിഗ്രിയാണ്. ഇത് സാധാരണത്തേതിനേക്കാള്‍ 1.9 ഡിഗ്രിയും കൂടുതലാണ്.

സൂര്യാഘാതമേറ്റ് മരിച്ചത് 3 പേർ : സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇത് വരെ മൂന്ന് പേരാണ് മരിച്ചത്. മഞ്ചിരിയാല ജില്ലയിലെ ലക്ഷെട്ടിപ്പേട്ട അങ്കടിവാടയിലെ കോൺസ്‌റ്റബിൾ മുട്ടെ സന്തോഷ് (45) ഞായറാഴ്ച അർധരാത്രി മരിച്ചിരുന്നു. രാമകൃഷ്ണപൂർ പോലീസ് സ്‌റ്റേഷനിൽ കോൺസ്‌റ്റബിളായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ഹനുമകൊണ്ട ജില്ലയിലെ ഹസൻപർത്തി മണ്ഡലത്തിലെ സിദ്ധാപൂർ ഗ്രാമത്തിലെ മുസുകു പെന്തു (52) കൂലിപ്പണി ചെയ്‌താണ് കുടുംബം പുലർത്തുന്നത്. തിങ്കളാഴ്‌ച ഗ്രാമത്തിൽ ജോലി ചെയ്യുകയായിരുന്ന പെന്തു പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

Also Read: വായുമലിനീകരണം സ്‌ട്രോക്കിന് ശേഷമുള്ള ചലന വൈകല്യത്തിന് കാരണമാകുന്നു ; എലികളിൽ നടത്തിയ പഠനം പുറത്ത്

ഇദ്ദേഹത്തെ വാറങ്കൽ എംജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമേറ്റാണ് മരണം സംഭവിച്ചത്. കുമരം ഭീം ജില്ലയിലെ കഗജ്‌നഗർ- ബാലാജിനഗറിലെ എ പോച്ചയ്യ (74) ഞായറാഴ്‌ച ബന്ധുവിന്‍റെ വിവാഹത്തിന് പോയി മടങ്ങിയശേഷം അസുഖബാധിതനായി. തിങ്കളാഴ്‌ച ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാഘാതമേറ്റാണ് ഇദ്ദേഹം മരിച്ചതെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

46 ഡിഗ്രിയിൽ പൊള്ളി ആന്ധ്രപ്രദേശ് : ആന്ധ്രാപ്രദേശിലെ നെല്ലൂർ, പ്രകാശം, കൃഷ്ണ ജില്ലകളിലാണ് ഉയർന്ന താപനില 46 ഡിഗ്രി കടന്നത്. കൃഷ്‌ണ ജില്ലയിലെ ഗുഡിവാഡയിൽ രണ്ടുപേരും ശ്രീ സത്യസായി ജില്ലയിൽ ഒരാളും സൂര്യാഘാതത്തെ തുടർന്ന് മരിച്ചു.

തലസ്ഥാനത്ത് കർഫ്യൂ അന്തരീക്ഷം : ഹൈദരാബാദിൽ തിങ്കളാഴ്‌ച കർഫ്യൂവിന് സമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. വേനൽ ചൂട് വർധിച്ചതോടെ റോഡുകളെല്ലാം വിജനമാണ്. തിരക്കുള്ള സെക്രട്ടേറിയറ്റ്, ലുംബിനി പാർക്ക്, തെലുഗു താലി ഫ്‌ളൈ ഓവർ, ടാങ്ക്ബണ്ട് എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ വാഹനങ്ങളും ആളുകളും കുറഞ്ഞ നിലയാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.