ETV Bharat / bharat

North India Rain | ഉത്തരേന്ത്യയില്‍ നാശം വിതച്ച് പേമാരി; പൊലിഞ്ഞത് 34 ജീവന്‍, കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് - ഉത്തരേന്ത്യയില്‍ നാശം വിതച്ച് പേമാരി

അടുത്ത ഏതാനും ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്‌മീര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളും സമീപപ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

north india  rain  rain updates  lost lives in rain  ഉത്തരേന്ത്യ  പേമാരി  കനത്ത മഴ  മഴ  ഹരിയാന  ജമ്മു കാശ്‌മീര്‍  ഹിമാചല്‍ പ്രദേശ്  ഉത്തരാഖണ്ഡ്  പഞ്ചാബ്
North india Rain | ഉത്തരേന്ത്യയില്‍ നാശം വിതച്ച് പേമാരി; പൊലിഞ്ഞത് 34 ജീവന്‍, കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്
author img

By

Published : Jul 11, 2023, 6:50 AM IST

Updated : Jul 11, 2023, 8:45 AM IST

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ 34 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലാവുകയും അനേകം സ്ഥാപനങ്ങളും വീടുകളും റോഡുകളും തകരുകയും ചെയ്‌തു. അടുത്ത ഏതാനും ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്‌മീര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

യമുന നദിയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തി: കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ വികാസ്‌നഗറിലെ യമുന നദിയില്‍ കുടുങ്ങിക്കിടന്ന 12 പ്രദേശവാസികളെ സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. പച്ച്വാഡൂണ്‍ പ്രദേശത്തായിരുന്നു സംഭവം. മണലും ചരലും നീക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് ഇവര്‍ നദിയില്‍ അകപ്പെട്ടത്.

യമുന നദിയുടെ തീരത്ത് മണല്‍ത്തിട്ടില്‍ സ്ഥാപിച്ചിരുന്ന താത്‌കാലിക ക്യാമ്പുകളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതുമൂലം പ്രദേശവാസികള്‍ താമസിച്ചിരുന്ന സ്ഥലത്ത് അകപ്പെട്ടുപോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സംസ്ഥാന ദുരന്ത നിവാരണ സേന പ്രവര്‍ത്തകര്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രാദേശിക പൊലീസിന്‍റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ആറ് പുരുഷന്മാരും രണ്ട് സ്‌ത്രീകളും മൂന്ന് കുട്ടികളും എട്ട് മാസം പ്രായമുള്ള ഒരു കുട്ടിയും അടക്കം 12 പേരെയാണ് ഇവര്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശമനമില്ലാതെ പെയ്യുന്ന മഴയില്‍ മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാറായി. കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബദരീനാഥ് ദേശീയ പാതയിലൂടെയും മറ്റ് നിരവധി റോഡുകളിലൂടെയുമുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ 11 ജില്ലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ കര്‍ശന ജാഗ്രത നിര്‍ദേശങ്ങളാണ് കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്.

also read: വടക്കൻ പ്രളയം, വിറങ്ങലിച്ച് ഹിമാചല്‍ : യമുന കരകവിയുന്നു, ഡല്‍ഹിയില്‍ ജാഗ്രത

പ്രളയ ഭീതിയില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍: അതേസമയം, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തമായ മഴ പെയ്‌തതിനെ തുടര്‍ന്ന് പ്രളയഭീതിയിലാണ്. സംസ്ഥാനങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം തന്നെ ഇതിനോടകം വെള്ളത്തിനടിയിലായി. ഈ മാസം 13 വരെ പഞ്ചാബിലെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചണ്ഡീഗഢില്‍ പെയ്‌ത മഴയാണ് കഴിഞ്ഞ 23 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴ.

പ്രളയബാധിത മേഖയില്‍ സന്ദര്‍ശനം നടത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ജനങ്ങളോട് ആശങ്കപ്പെടേണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് സാധിക്കുംവിധം എല്ലാ സഹായങ്ങളും നല്‍കുമെന്നും ഉറപ്പുനല്‍കി. കൂടാതെ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും യോഗങ്ങളും റദ്ദാക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം ചേരുകയുമുണ്ടായി.

also read: Himachal Rain | ബിയാസ് നദിയിലെ ജലനിരപ്പ് ഉയരുന്നു, മാണ്ഡിയില്‍ 6 പേര്‍ ഒറ്റപ്പെട്ടു; ജനങ്ങളോട് വീട്ടില്‍ കഴിയാന്‍ മുഖ്യമന്ത്രി

ഹരിയാന സ്വദേശികളായ വിനോദ സഞ്ചാരികള്‍ മണാലിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മനോഹര്‍ ലാല്‍ ഖട്ടര്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും കുടങ്ങിക്കിടന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേയ്‌ക്ക് മാറ്റുകയും ചെയ്‌തു. ആവശ്യമെങ്കില്‍ മാത്രം ആളുകള്‍ വീടിന് പുറത്തിറങ്ങിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. പഞ്ചാബിലേയും ഹരിയാനയിലേയും മൊഹാലി, പട്യാല, രൂപ്‌നഗർ, ഫത്തേഗഡ് സാഹിബ്, പഞ്ച്കുല, അംബാല എന്നിവയാണ് ഏറ്റവുമധികം നാശനഷ്‌ടമുണ്ടായ ജില്ലകള്‍.

Last Updated : Jul 11, 2023, 8:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.