ETV Bharat / bharat

സെൻട്രൽ വിസ്ത പദ്ധതിയെ ന്യായീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള

കഴിഞ്ഞ വർഷം ഡിസംബറിലാണ് കേന്ദ്ര വിസ്ത പുനർവികസന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്

vdvd
സെൻട്രൽ വിസ്ത പദ്ധതിയെ ന്യായീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള
author img

By

Published : Jun 19, 2021, 6:10 PM IST

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയെ ന്യായീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള. നിലവിലെ പാർലമെന്റ് മന്ദിരം പുനർനിർമിക്കാനാകില്ലെന്നും നിലവിലെ പാർലമെന്റ് മന്ദിരം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. പുനർ നിർമാണത്തിന് സാധ്യത ഇല്ലാത്തതുകൊണ്ട് തന്നെ പുതിയ മന്ദിരത്തിന്റെ ആവശ്യം ഉണ്ടായിരുന്നു. അതിനാലാണ് കേന്ദ്രസർക്കാർ സെൻട്രൽ വിസ്ത പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് അംഗങ്ങളുടെ വർദ്ധനവും പുതിയ സാങ്കേതികവിദ്യയുടെ ആവശ്യകതയും പുതിയ തീരുമാനത്തിന് പിന്നിലെ കാരണങ്ങളാണ്.

സെൻട്രൽ വിസ്ത പദ്ധതിയെക്കുറിച്ച് പ്രതിപക്ഷത്ത് നിന്ന് ധാരാളം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ വിമർശനം ജനാധിപത്യത്തിന്റെ സവിശേഷതയാണ്. അതിനാലാണ് ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read: പ്രധാനമന്ത്രിയുടെ പുതിയ വസതി 2022-ൽ പൂർത്തികരിക്കുമെന്ന് കേന്ദ്രസർക്കാർ

കഴിഞ്ഞ വർഷം ഡിസംബറിലാണ് കേന്ദ്ര വിസ്ത പുനർവികസന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. രാജ്പാത്ത്, പാർലമെന്റ് ഹൌസ്, രാഷ്ട്രപതി ഭവൻ, ഇന്ത്യാ ഗേറ്റ്, നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, ശാസ്ത്ര ഭവൻ, ഉദ്യോഗ് ഭവൻ എന്നിവ ഉൾപ്പെടുന്ന 86 ഏക്കർ സ്ഥലത്താണ് നവീകരണം നടക്കുന്നത്. പദ്ധതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളിയതിനെത്തുടർന്ന് 2021 ജനുവരി അഞ്ച് മുതൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.