ETV Bharat / bharat

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പകരുന്നത് റിപ്പോർട്ട് ചെയ്‌തിട്ടില്ല: പിഇടിഎ - പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് ആനിമൽസ്

ഏപ്രിലിൽ ഉത്തർപ്രദേശിലെ രണ്ട് സിംഹങ്ങൾക്കും ഹൈദരാബാദിലെ എട്ട് സിംഹങ്ങൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

PETA  People for the Ethical Treatment of Animals  covid in animals  പിഇടിഎ  പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് ആനിമൽസ്  മൃഗങ്ങളിലെ കൊവിഡ്
പിഇടിഎ സിഇഒ
author img

By

Published : May 24, 2021, 9:13 AM IST

ന്യൂഡൽഹി: മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പകരുന്നതുമായി ബന്ധപ്പെട്ട് കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് ആനിമൽസ് (പിഇടിഎ). എന്നാൽ, മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് കൊവിഡ് പകരാൻ സാധ്യത ഉണ്ടെന്ന് പിഇടിഎ സിഇഒ മണിലാൽ വള്ളിയാട്ട് പറഞ്ഞു. നിലവിൽ മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് കൊവിഡ് പകർന്നതായുള്ള ഏതാനം കേസുകൾ രാജ്യത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Also Read: കൊവാക്‌സിന്‍റെ കുട്ടികളിലെ പരീക്ഷണം ജൂൺ മുതൽ

വളർത്തുമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പകരില്ലെന്നും നായ്ക്കൾക്കുള്ള കൊവിഡ് വാക്‌സിൻ ഇതിനകം തന്നെ ലഭ്യമാണെന്നും മുതിർന്ന ജന്തുരോഗ വിദഗ്‌ധൻ ഡോ. റാം പറഞ്ഞു. വളർത്തുമൃഗങ്ങൾക്ക് എത്രയും പെട്ടന്ന് തന്നെ കൊവിഡ് വാക്‌സിൻ കുത്തിവെയ്‌പ് നൽകണമെന്നും ബൂസ്റ്റർ ഡോസുകൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. കൊവിഡ് പോസിറ്റീവായ ആളുകൾ അവരുടെ വളർത്തുമൃഗങ്ങളിൽ നിന്ന് സ്വയം അകലം പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Also Read: എസ് ജയശങ്കറിന്‍റെ യുഎസ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; വാക്സിന്‍ സംഭരണം മുഖ്യ അജണ്ട

ഈ വർഷം ഏപ്രിലിൽ ഉത്തർപ്രദേശിലെ മൃഗശാലയിൽ രണ്ട് സിംഹങ്ങൾക്കും ഹൈദരാബാദ് മൃഗശാലയിലെ എട്ട് സിംഹങ്ങൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.