ETV Bharat / bharat

കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധിയില്ല: ബിഎസ് യെദ്യൂരപ്പ

author img

By

Published : Jun 18, 2021, 4:23 PM IST

പാർട്ടിയിൽ പ്രതിസന്ധിയില്ലെന്നും പ്രശ്നപരിഹാരത്തിനായി നേതാക്കളുമായി ചർച്ച നടത്തുമെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

No political crisis at all in Karnataka: CM Yediyurappa  karnataka bjp news  BS Yediyurappa news  karnataka news  karnataka BJP crisis news  കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധിയില്ല  കർണാടക ബിജെപി വാർത്തകൾ  ബിഎസ് യെദ്യൂരപ്പ വാർത്തകൾ  ബിജെപിയിൽ പൊട്ടിത്തെറി
കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധിയില്ല: ബിഎസ് യെദ്യൂരപ്പ

ബെംഗളൂരു: കർണാടക ബിജെപിയിൽ പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതികരണം.

വിവാദ പ്രസ്താവന നടത്തിയ പാർട്ടി നേതാവ് എച്ച് വിശ്വനാഥിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ബിജെപി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഇളയ മകനും പാർട്ടി വൈസ് പ്രസിഡന്‍റുമായ ബിവൈ വിജയേന്ദ്രയ്‌ക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിഎസ് യെദ്യൂരപ്പ കൂട്ടിച്ചേർത്തു.

" സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയില്ല. ഒന്നോ രണ്ടോ ആളുകൾ മാധ്യമങ്ങളിൽ എന്തെങ്കിലും പറയുന്നതുകൊണ്ടാണ് തെറ്റിദ്ധാരണ ഉണ്ടാകുന്നത്. ഈ ഒന്നോ രണ്ടോ ആളുകൾ തനിക്കെതിരെ സംസാരിക്കുന്നത് ആദ്യമായിട്ടല്ല. അവർ തുടക്കം മുതൽ തന്നെ ഇത് ചെയ്യുന്നു. അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുന്നു", യെദ്യൂരപ്പ പറഞ്ഞു.

ചർച്ചകൾക്കായി അരുൺ സിംഗ്

അറുപതോളം നിയമസഭാംഗങ്ങൾ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിനെ വ്യാഴാഴ്ച സന്ദർശിച്ചിട്ടുണ്ട്. എന്നാൽ വിവാദ പ്രസ്താവന നടത്തുന്ന ആരും അരുൺ സിംഗിനെ കണ്ടിട്ടില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

"ആശയക്കുഴപ്പമോ പ്രതിസന്ധിയോ നിലവിൽ പാർട്ടിയിൽ ഇല്ല. എല്ലാവരും ഒരുമിച്ച് വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തന്‍റെ കാബിനറ്റ് സഹപ്രവർത്തകരാരും ഇതിലൊന്നും അസ്വസ്ഥരല്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളുമായി സംസാരിച്ച് കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിലെ വിമത നീക്കം

സമീപ ദിവസങ്ങളില്‍ കര്‍ണാടക ബിജെപിയില്‍ വലിയ അസ്വാരസ്യങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. വലിയ പൊട്ടിത്തെറിയായി അത് പുറത്തേക്ക് എത്തിയില്ലെങ്കിലും പാര്‍ട്ടിയില്‍ വിള്ളല്‍ ശക്തമാണ്. മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

Also Read: 'കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റം വേണം'; നേതാക്കള്‍ ആവശ്യപ്പെട്ടതായി ബി.ജെ.പി നേതാവ്

ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ദേശീയ ജനറൽ സെക്രട്ടറി അരുണ്‍ സിംഗ് സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം അരുണ്‍ സിംഗ് തന്‍റെ റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് സമര്‍പ്പിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.