ന്യൂഡൽഹി: ഒരു വ്യക്‌തിയുടെ അനുവാദമില്ലാതെ നിർബന്ധമായി കൊവിഡ് വാക്‌സിൻ നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കൊവിഡ് വാക്‌സിനേഷൻ മാര്‍ഗനിര്‍ദേശങ്ങളിൽ പറയുന്നില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
എൻജിഒ എവാര ഫൗണ്ടേഷൻ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചത്. വീടുകളിലെത്തി കൊവിഡ് വാക്‌സിനേഷൻ നൽകുന്നതിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകണമെന്നതായിരുന്നു എന്‍ജിഒ എവാര ഫൗണ്ടേഷന്‍റെ ഹർജി.
ALSO READ: വ്യത്യസ്‌ത സമയങ്ങളിലെ വ്യായാമം വ്യത്യസ്‌ത ഫലങ്ങൾ നൽകുന്നുവെന്ന് പഠനം