ന്യൂഡൽഹി: കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധൻ ലോക്സഭയില്‍. വാകിസിനെ കുറിച്ച് ആശങ്ക വേണ്ട. രാജ്യത്ത് ഇതുവരെ 3,93,39,817 ഡോസ് കൊവിഡ് വാക്സിനാണ് വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഇതുവരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,726 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 20,654 പേർ രോഗമുക്തി നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.