മുംബൈ: 'ഡെൽറ്റ പ്ലസ്' വകഭേദത്തെ കുറിച്ച് ആശങ്കപ്പെടേണ്ടുന്ന തരത്തിൽ മതിയായ തെളിവുകൾ സംസ്ഥാനത്ത് ലഭ്യമായിട്ടില്ലെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി. അതേസമയം ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ശരിയായി പാലിക്കണമെന്നും വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാപന സാധ്യത കൂടുതൽ
കൊവിഡിന്‍റെ 'ഡെൽറ്റ പ്ലസ്' വകഭേദം സംസ്ഥാനത്ത് അധികം റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും ഇതിന്‍റെ വ്യാപനത്തിന്‍റെ തോത് അധികമാണെന്നും ഡോക്‌ടർ ട്വിറ്ററിൽ കുറിച്ചു.
Read more: 'ഡെൽറ്റ പ്ലസ്' വേരിയന്‍റ് മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗം സൃഷ്‌ടിച്ചേക്കുമെന്ന് ആരോഗ്യ വകുപ്പ്
ഇതുവരെ 21 കേസുകൾ
ഇതുവരെ സംസ്ഥാനത്തുടനീളം 21 പേരിലാണ് 'ഡെൽറ്റ പ്ലസ്' വകഭേദം കണ്ടെത്തിയതെന്ന് മഹാരാഷ്‌ട്രാ ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചിരുന്നു. ഡെൽറ്റ അഥവാ ബി .1.617.2 വകഭേദത്തിന്‍റെ ജനിതകഘടനയിൽ വ്യതിയാനം സംഭവിച്ചാണ് പുതിയ 'ഡെൽറ്റ പ്ലസ്' വകഭേദം രൂപീകൃതമായത്. ഇന്ത്യയിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്.
ആന്‍റിബോഡി കോക്‌ടെയിൽ ചികിത്സയെ പ്രതിരോധിക്കും
പുതിയ വകഭേദം മൂലമുഞ്ഞ രോഗത്തിന്‍റെ തീവ്രതയെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെങ്കിലും അടുത്തിടെ ഇന്ത്യയിൽ അംഗീകാരം ലഭിച്ച കൊവിഡിനുള്ള മോണോക്ലോണൽ ആന്‍റിബോഡി കോക്‌ടെയിൽ ചികിത്സയെ ഡെൽറ്റ പ്ലസ് പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Read more: കൊവിഡ് ഡെൽറ്റ പ്ലസ് അപകടകാരി; കേരളത്തിനടക്കം മുന്നറിയിപ്പ്
കേരളത്തിലും കേസ് സ്ഥിരീകരിച്ചു
കേരളത്തിലും മധ്യപ്രദേശിലും ഈ വകഭേദത്തിന്‍റെ ചില കേസുകൾ നേരത്തേ കണ്ടെത്തിയിരുന്നു. ഡെൽറ്റ പ്ലസ് വകഭേദം ഇതുവരെ കണ്ടെത്തിയ പത്ത് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
Read more: കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം: ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തു