തേസ്‌പൂർ: തങ്ങള്‍ക്ക് വേണ്ടത് മന്‍ കി ബാത്തല്ല, 'മണിപ്പൂര്‍ കി ബാത്താ'ണെന്ന ആവശ്യവുമായി 11കാരിയായ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കാങ്ങൂജം (Licypriya Kangujam). മണിപ്പൂര്‍ സ്വദേശിനിയായ മെയ്‌തി വിഭാഗത്തില്‍പ്പെട്ട ലിസിപ്രിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്. തങ്ങൾ അക്ഷരാർഥത്തിൽ മരിച്ചുവീഴുകയാണെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും 11കാരി ആവശ്യപ്പെട്ടു.
-
Dear PM @narendramodi ji,
— Licypriya Kangujam (@LicypriyaK) July 30, 2023 " class="align-text-top noRightClick twitterSection" data="
We don’t want to listen your #MannKiBaat . We want to hear #ManipurKiBaat. We’re literally dying. 🙏🏻😭
">Dear PM @narendramodi ji,
— Licypriya Kangujam (@LicypriyaK) July 30, 2023
We don’t want to listen your #MannKiBaat . We want to hear #ManipurKiBaat. We’re literally dying. 🙏🏻😭Dear PM @narendramodi ji,
— Licypriya Kangujam (@LicypriyaK) July 30, 2023
We don’t want to listen your #MannKiBaat . We want to hear #ManipurKiBaat. We’re literally dying. 🙏🏻😭
'പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി. ഞങ്ങൾക്ക് നിങ്ങളുടെ മന്‍കി ബാത്ത് കേൾക്കാൻ താത്‌പര്യമില്ല. മണിപ്പൂര്‍ കി ബാത്ത് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ അക്ഷരാർഥത്തിൽ മരിച്ചുവീഴുകയാണ്. മണിപ്പൂരിൽ സംഘർഷങ്ങള്‍ നടന്നുകൊണ്ടിരിക്കവെ സംസ്ഥാനത്തെ തകർക്കാൻ ബാഹ്യശക്തികൾ ശ്രമിക്കുന്നു. ഇതിനിടെ പ്രതിഷേധത്തിലൂടെ മണിപ്പൂര്‍ ജനതയെ ഒന്നിപ്പിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി.'- ലിസിപ്രിയ പരിഹസിച്ചു.
ഇംഫാലിലെ പ്രതിഷേധത്തില്‍ ജനലക്ഷങ്ങള്‍: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ഇംഫാലിൽ നടന്ന പ്രതിഷേധത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി മറ്റൊരു ട്വീറ്റിൽ ലിസിപ്രിയ പറഞ്ഞു. 'മണിപ്പൂരിനെ തകർക്കാനുള്ള നീക്കത്തിനെതിരെ ഇംഫാലിൽ വൻ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് അതിൽ പങ്കുചേർന്നത്. മണിപ്പൂർ ഒറ്റക്കെട്ടാണ്. ഞങ്ങളെ ഒന്നിപ്പിച്ചതിന് നന്ദി, നരേന്ദ്ര മോദി ജി' - ലിസിപ്രിയ പരിഹസിച്ചുകൊണ്ട് എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.
-
Thanks @narendramodi ji for uniting us! 🙏🏻#ManipurViolence pic.twitter.com/pgeC3nDacc
— Licypriya Kangujam (@LicypriyaK) July 29, 2023 " class="align-text-top noRightClick twitterSection" data="
">Thanks @narendramodi ji for uniting us! 🙏🏻#ManipurViolence pic.twitter.com/pgeC3nDacc
— Licypriya Kangujam (@LicypriyaK) July 29, 2023Thanks @narendramodi ji for uniting us! 🙏🏻#ManipurViolence pic.twitter.com/pgeC3nDacc
— Licypriya Kangujam (@LicypriyaK) July 29, 2023
അതേസമയം, രാഷ്‌ട്രീയ നേതാക്കളുടെ മണിപ്പൂര്‍ സന്ദര്‍ശനത്തേയും യുവ ആക്‌ടിവിസ്റ്റ് വിമര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്‌ട്രീയ നേതാക്കള്‍ നടത്തുന്ന സന്ദര്‍ശനം സോഷ്യൽ മീഡിയയിലൂടെയുള്ള പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് ലിസിപ്രിയ ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളുടെ ഫോട്ടോകള്‍ വ്യാപകമായി രാഷ്‌ട്രീയ നേതാക്കള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഉപയോഗിക്കുന്നു. രാഷ്‌ട്രീയ രംഗത്തുള്ളവരുടെ മണിപ്പൂര്‍ സന്ദര്‍ശനം കലാപത്തെ ഇല്ലായ്‌മ ചെയ്യാന്‍ ഇടയാക്കുന്നില്ലെന്നും ലിസിപ്രിയ ആരോപിച്ചു.
കലാപം വിട്ടൊഴിയാതെ മണിപ്പൂര്‍, ആശങ്ക തുടരുന്നു: മണിപ്പൂർ സംഘർഷഭരിതമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേകിച്ച് ചുരാചന്ദ്പൂർ, ചണ്ഡാൽ, കാങ്‌പോക്‌പി ജില്ലകളില്‍. സമാധാനം നിലനിര്‍ത്താന്‍ അസം റൈഫിൾ സേന സംഘര്‍ഷബാധിത മേഖലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. എപ്പോൾ വേണമെങ്കിലും വെടിയുണ്ടകൾ ദേഹത്ത് പതിച്ചേക്കുമെന്ന സാഹചര്യത്തിലാണ് അവര്‍ രാത്രിയും പകലുമെന്ന വേര്‍തിരിവില്ലാതെ മണിപ്പൂരിലുള്ളത്.
'മണിപ്പൂരില്ലാത്ത' മന്‍കി ബാത്തുമായി വീണ്ടും മോദി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ (Mann Ki Baat) മണിപ്പൂര്‍ കലാപത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ വീണ്ടും മോദി. രാജ്യത്തെ ദുരന്തങ്ങളെ അതിജീവിക്കുന്നതിൽ ജനങ്ങൾ നടത്തുന്ന കൂട്ടായ പരിശ്രമം പരാമർശിച്ച് അഭിനന്ദിച്ചെങ്കിലും മണിപ്പൂരിനെക്കുറിച്ച് പറയാതിരിക്കാന്‍ പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു. മോദിയുടെ 103-ാമത് മൻ കി ബാത്താണ് ഇന്ന് (30 ജൂലൈ) നടന്നത്.
'ആസാദി കാ അമൃത് മഹോത്സവ്' വേളയിൽ നിർമിച്ച 60,000 അമൃത് സരോവറുകൾ, ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഉദാഹരണമാണ്. രാജ്യത്തുടനീളം 50,000 എണ്ണം കൂടി നിർമിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ഉത്തർ പ്രദേശിൽ ഒരു ദിവസം 30 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത് പൊതുനന്മക്കായുള്ള സജീവമായ പ്രവര്‍ത്തനത്തിന്‍റെ ഉദാഹരണമാണ്.'- മോദി മന്‍കി ബാത്തില്‍ പറഞ്ഞു.