ബെംഗളൂരു: മുഖ്യമന്ത്രി യെദ്യൂരപ്പയെ ഭരണ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്ന് പരസ്യ പ്രസ്താവ നടത്തുന്നവര്‍ക്ക് മറുപടിയുമായി സംസ്ഥാന റവന്യു മന്ത്രി ആർ അശോക. സംസ്ഥാനത്ത് നേതൃമാറ്റത്തെക്കുറിച്ച് ചോദ്യവും ചര്‍ച്ചയുമില്ല. യെദ്യൂരപ്പയാണ് തങ്ങളുടെ നേതാവെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പാർട്ടിക്കും സർക്കാരിനുമെതിരെ സംസാരിക്കുന്നവർക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന ബി.ജെ.പി കോർ കമ്മിറ്റി തീരുമാമെടുത്തിട്ടുണ്ടെന്നും അശോക പറഞ്ഞു. ഈ സന്ദേശം മാധ്യമങ്ങളോട് പറയാൻ സംസ്ഥാന ബി.ജെ.പി ചുമതലയുള്ള അരുൺ സിങ് നിർദ്ദേശിച്ചിട്ടുണ്ട്. നേതൃമാറ്റ പ്രസ്താവന നൽകുന്നവർക്കെതിരായ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കർശന നടപടിയെടുക്കുമെന്നും റവന്യു മന്ത്രി, പാര്‍ട്ടി തീരുമാനം അറിയിച്ചു.
പാർട്ടിക്കും സർക്കാരിനുമെതിരെ സംസാരിച്ചവർക്കെതിരെ തങ്ങൾ കർശന നടപടിയെടുക്കുമെന്നും ഫോൺ ടാപ്പിങുമായി ബന്ധപ്പെട്ട് അരവിന്ദ് ബെല്ലാഡ് എം.എൽ.എയുടെ ആരോപണം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
READ MORE: 'കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റം വേണം'; നേതാക്കള്‍ ആവശ്യപ്പെട്ടതായി ബി.ജെ.പി നേതാവ്