കൊല്‍ക്കത്ത: ഹെല്‍മെറ്റ് ഇല്ലാതെ കൊല്‍ക്കത്തയില്‍ ഇനി പെട്രോള്‍ ലഭിക്കില്ല. കൊല്‍ക്കത്ത പൊലീസിന്‍റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന പെട്രോള്‍ പമ്പുകളില്‍ ഇരുചക്ര വാഹന യാത്രികര്‍ ഹെല്‍മെറ്റ് ധരിച്ച് എത്തിയാല്‍ മാത്രമേ പെട്രോള്‍ നല്‍കൂ.
ഈ നിയമം ഡിസംബര്‍ എട്ടിന് പ്രാബല്യത്തില്‍ വരും. 2021 പെബ്രുവരി രണ്ട് വരെയാണ് ബാധകമായിരിക്കുക. ഹെല്‍മെറ്റ് വാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ഹെല്‍മെറ്റ് നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. മാസ്ക് ധരിച്ചില്ലെങ്കിൽ 2,000 രൂപ നൽകണമെന്ന് പറയുന്ന സർക്കാരുകളെപ്പോലെയല്ല ഈ സര്‍ക്കാറെന്നും എല്ലാവരോടും മാസ്ക് ധരിക്കാൻ അഭ്യർത്ഥിക്കുന്നതായും മമത പറഞ്ഞു.