ചണ്ഡിഗഢ്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സമരങ്ങള്‍ തുടരുന്നതിനിടെ, നിയമങ്ങളെ അനുകൂലിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതല്ല പുതിയ നിയമങ്ങളെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം നിയമങ്ങള്‍ ഫലപ്രദമല്ലെന്ന് കണ്ടാല്‍ പുന:പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"കേന്ദ സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതല്ലെന്ന് കര്‍ഷകര്‍ മനസിലാക്കണം. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം അത് ഫലപ്രദമല്ലെന്ന് കണ്ടാല്‍ നിയമങ്ങള്‍ സര്‍ക്കാര്‍ പുനപരിശോധിക്കും," അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ പുതിയ നിയമങ്ങള്‍ക്കനുസൃതമായി കൃഷി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more: കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധരെന്ന് മമത ബാനർജി
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുകയാണ്. കര്‍ഷകരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മോദി സര്‍ക്കാര്‍.