ETV Bharat / bharat

കൊവിഡിനെ കടത്താതെ ലക്ഷദ്വീപ്; ഇതുവരെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല - covid upadate

കേരളത്തില്‍ ആദ്യ കൊവിഡ്‌ കേസ്‌ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ മുതല്‍ ലക്ഷദ്വീപ് കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചു

പൂജ്യം കൊവിഡ്‌ കേസുകള്‍; കൊവിഡിനെ കടത്താതെ ലക്ഷദ്വീപ്  ലക്ഷദ്വീപ് കൊവിഡ്‌ കോസുകള്‍  കൊവിഡ്‌ കേസുകള്‍  കേരളത്തിലെ കൊവിഡ്‌ വ്യാപനം  covid reports  covid upadate  lakshdeep covid spread
പൂജ്യം കൊവിഡ്‌ കേസുകള്‍; കൊവിഡിനെ കടത്താതെ ലക്ഷദ്വീപ്
author img

By

Published : Dec 9, 2020, 4:20 PM IST

എറണാകുളം: ലോകമാകെ കൊവിഡ്‌ ഭീതിയിലാണ്, എന്നാല്‍ ലക്ഷദീപ് സുരക്ഷിതമാണ്. ഒരു ലക്ഷത്തിലധികം കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത ഇന്ത്യയില്‍ ഒരൊറ്റ കൊവിഡ്‌ കേസ്‌ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥലമാണ് ലക്ഷദീപ്. ബാക്കിയിടങ്ങളില്‍ ഒത്തുചേരലുകളും ആഘോഷങ്ങളും കൊവിഡ്‌ കവര്‍ന്നെടുത്തപ്പോള്‍ ലക്ഷദീപില്‍ എല്ലാം സാധാരണമായി തന്നെ തുടരുകയാണ്.

പുതിയ ശീലങ്ങളായ മാസ്‌ക്കുകളും സാനിറ്റൈസറും ലക്ഷദീപില്‍ കാണാന്‍ കഴിയില്ല. ആരോഗ്യ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ കേരളത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന ലക്ഷദ്വീപ് വളരെ നേരത്തെ മുതല്‍ തന്നെ ക്വാറന്‍റൈന്‍ അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. 64,000 ആണ് ലക്ഷദ്വീപിന്‍റെ ജനസംഖ്യ. കേരളത്തില്‍ ആദ്യ കൊവിഡ്‌ കേസ്‌ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ തന്നെ ലക്ഷദ്വീപ് പ്രദേശികതലത്തില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളുടെ ദ്വീപിലേക്കുള്ള പ്രവേശനവും നിരോധിച്ചു.

കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചതിന്‍റെ ഫലമാണ് ഈ നേട്ടമെന്ന് എംപി പിപി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. പുറത്തു നിന്നും വരുന്ന ദ്വീപിലുള്ളവര്‍ ഏഴ്‌ ദിവസം കൊച്ചിയില്‍ ക്വാറന്‍റൈന്‍ ഇരുന്ന് പരിശോധിച്ച് കൊവിഡ്‌ നെഗറ്റീവായെങ്കില്‍ മാത്രമാണ് ദ്വീപിലേക്ക് പ്രവേശനം. ദ്വീപിലെത്തിയാല്‍ നിര്‍ബന്ധമായും ഏഴ്‌ ദിവസം കൂടി ക്വാറന്‍റൈന്‍ ഇരിക്കണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.