ETV Bharat / bharat

ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസ് അന്യായം; കെജ്‌രിവാളിന് പിന്തുണ അറിയിച്ച് നിതീഷ് കുമാർ, കൂടിക്കാഴ്‌ച - അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാർ കൂടിക്കാഴ്‌ച

ഡൽഹി സർക്കാരിന്‍റെ അധികാര പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓർഡിനൻസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ തന്‍റെ പിന്തുണ അറിയിക്കാൻ ബിഹാർ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്‌ച നടത്തി

nitish kumar extends support to arvind kejriwal  Nitish Kumar  Arvind Kejriwal  Arvind Kejriwal Nitish Kumar meeting  aap  bjp  Delhi ordinance  ബിജെപി  നിതീഷ് കുമാർ  ഡൽഹി ഓർഡിനൻസ്  അരവിന്ദ് കെജ്‌രിവാൾ  തേജസ്വി യാദവ്  അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാർ കൂടിക്കാഴ്‌ച
ഡൽഹി ഓർഡിനൻസ്
author img

By

Published : May 21, 2023, 3:59 PM IST

ന്യൂഡൽഹി : ഡൽഹി ലെഫ്‌റ്റനന്‍റ് ഗവർണറുടെ അധികാര പരിധി സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്തുണ അറിയിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഷയം ചർച്ച ചെയ്യുന്നതിനായി അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാർ കൂടിക്കാഴ്‌ച നടത്തി. ഇന്ന് ഡൽഹിയിലെ കെജ്‌രിവാളിന്‍റെ വസതിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്.

യോഗത്തിന് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർ സംയുക്തമായി മാധ്യമങ്ങളെ കണ്ടു. കെജ്‌രിവാളിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് നിരാകരിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസ്‌ വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന നിതീഷ് കുമാർ വിഷയത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നൽകുന്ന അധികാരം എങ്ങനെ എടുത്തുകളയാൻ കഴിയുമെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും അതിനാൽ തങ്ങൾ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനൊപ്പം നിൽക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

  • I will meet WB CM Mamata Banerjee in Kolkata day after tomorrow. I will go to every state and will meet every leader to ask for their support to defeat this bill: Delhi CM Arvind Kejriwal on Centre's ordinance on transfer of bureaucrats in Delhi pic.twitter.com/WDTSUrSoAD

    — ANI (@ANI) May 21, 2023 " class="align-text-top noRightClick twitterSection" data=" ">

പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുമെന്ന് നിതീഷ് : ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ ശക്തികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കെജ്‌രിവാളുമായുള്ള ചർച്ചയ്‌ക്ക് ശേഷം ഭാവിയിലും യോഗങ്ങൾ നടത്തുമെന്നും രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം താൻ ഡൽഹിയിലെ ജനങ്ങൾക്കൊപ്പമാണെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതികരണം. ബിജെപി ഇതര കക്ഷികൾ ഒന്നിച്ച് നിൽക്കുകയാണെങ്കിൽ കേന്ദ്രം ഈ ഓർഡിനൻസ് ബില്ലായി കൊണ്ടുവന്നാൽ രാജ്യസഭയിൽ അതിനെ പരാജയപ്പെടുത്താനാകുമെന്നും അത് പിന്നീട് 2024 ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ പുറത്താക്കാനാകുമെന്ന ഒരു സന്ദേശം കൂടിയാകുമെന്നും എഎപി നേതാവ് കൂട്ടിച്ചേർത്തു.

വിവേചനം ന്യായമല്ലെന്ന് യാദവ് : കേന്ദ്രം ബിജെപി ഇതര സർക്കാരുകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയാണെന്നാണ് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രതികരിച്ചത്. അരവിന്ദ് കെജ്‌രിവാളിനോട് കേന്ദ്രം കാണിക്കുന്നത് അനീതിയാണ്. ഇത്തരത്തിൽ വിവേചനം ന്യായമല്ലെന്നും അതിന് തങ്ങൾ അനുവദിക്കില്ലെന്നും അതിനാൽ ആം ആദ്‌മി പാർട്ടിക്കൊപ്പം ഈ വിഷയത്തിൽ നിൽക്കുമെന്നും യാദവ് പറഞ്ഞു.

also read : ഡല്‍ഹി അധികാര തര്‍ക്കം: കേന്ദ്രത്തിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി വിധിയെ അപമാനിക്കുന്നതെന്ന് കെജ്‌രിവാള്‍

പ്രതിപക്ഷ സഖ്യം ശക്തിപ്പെടുന്നോ ? ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, വിജിലൻസ്, നിയമനം എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കാനുള്ള ഡൽഹി സർക്കാരിന്‍റെ അധികാരത്തിനെതിരെയാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. 1991 ലെ ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ആക്‌ടിൽ ഭേദഗതി വരുത്താനാണ് കേന്ദ്ര സർക്കാർ ഈ ഓർഡിനൻസിലൂടെ ശ്രമിക്കുന്നത്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനത പാർട്ടിക്കെതിരെ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്താനായി ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ വിവിധ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.