ETV Bharat / bharat

ജാതി സെൻസസ്; പ്രധാനമന്ത്രിയെക്കാണാൻ ബിഹാർ മുഖ്യമന്ത്രി ഡൽഹിയിൽ - ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ കണക്കെടുപ്പ്

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ആവശ്യപ്പെട്ട് 10 കക്ഷികളിൽ നിന്നുള്ള നേതാക്കളുടെ സംഘം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് നിതീഷ് നേരത്തെ അറിയിച്ചിരുന്നു

Nitish Kumar arrives in Delhi  to meet PM Modi tomorrow over caste-based census  ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്  ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ കണക്കെടുപ്പ്  ബിഹാർ മുഖ്യമന്ത്രി ഡൽഹിയിൽ
ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്; പ്രധാനമന്ത്രിയെക്കാണാൻ ബിഹാർ മുഖ്യമന്ത്രി ഡൽഹിയിൽ
author img

By

Published : Aug 22, 2021, 10:52 PM IST

ന്യൂഡൽഹി: ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ കണക്കെടുപ്പിനെക്കുറിച്ച് പ്രധാനമന്ത്രിമുമായി ചർച്ച നടത്തുന്നതിനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡൽഹിയിലെത്തി. രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. വിവിധ പാർട്ടികളുടെ പ്രതിനിധികൾ അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തോടൊപ്പമാണ് താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതെന്ന് നിതീഷ് കുമാർ ഡൽഹിയിൽ പറഞ്ഞു.

പ്രതിനിധി സംഘത്തിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവും ഉണ്ടാകും. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ആവശ്യപ്പെട്ട് 10 കക്ഷികളിൽ നിന്നുള്ള നേതാക്കളുടെ സംഘം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് നിതീഷ് നേരത്തെ അറിയിച്ചിരുന്നു.

നിതീഷ് കുമാറിന്‍റെ ജനതാദൾ (യുണൈറ്റഡ്) ബിഹാറിലെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) സഖ്യകക്ഷിയാണ്. ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് സംബന്ധിച്ച പ്രമേയം ബിഹാർ നിയമസഭയിലും 2019 ലെ ലെജിസ്ലേറ്റീവ് കൗൺസിലും ഏകകണ്ഠമായി പാസാക്കിയിരുന്നു.

Also read: മഹാരാഷ്ട്രയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.