ETV Bharat / bharat

ഓരോ കിലോയ്ക്കും ആയിരം കോടി; ഗഡ്‌കരിയുടെ വെല്ലുവിളി ഏറ്റെടുത്ത ഉജ്ജയിൻ എംപി കുറച്ചത് 32 കിലോ - nitin gadkari challenged Anil firojiya

അനിൽ ഫിറോജിയ മണ്ഡല വികസനത്തിനായി പണം ചോദിച്ചപ്പോഴാണ് അനിൽ കുറയ്‌ക്കുന്ന ഓരോ കിലോ ഭാരത്തിനും ആയിരം കോടി വീതം നൽകാമെന്ന് ഗഡ്‌കരി വാഗ്‌ദാനം ചെയ്‌തത്.

ഓരോ കിലോയ്ക്കും ആയിരം കോടി  നിതിൻ ഗഡ്‌കരി  അനിൽ ഫിറോജിയ  Ujjain MP Anil firojiya  Anil firojiya  reduced 32 kg  nitin gadkari challenged Anil firojiya
ഓരോ കിലോയ്ക്കും ആയിരം കോടി; ഗഡ്‌കരിയുടെ വെല്ലുവിളി ഏറ്റെടുത്ത ഉജ്ജെയിൻ എംപി കുറച്ചത് 32 കിലോ
author img

By

Published : Oct 18, 2022, 1:13 PM IST

Updated : Oct 18, 2022, 5:57 PM IST

ഉജ്ജയിൻ (മധ്യപ്രദേശ്): കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുടെ വെല്ലുവിളിക്ക് മുന്നിൽ പതറാതെ ഉജ്ജെയിൻ എംപി അനിൽ ഫിറോജിയ. എംപി ഇതുവരെ 32 കിലോ ഭാരമാണ് കുറച്ചത്. അതായത് മണ്ഡലത്തിന് ലഭിക്കേണ്ടത് 32,000 കോടി രൂപ. മണ്ഡലത്തിന്‍റെ വികസനത്തിനായി പണം ചോദിച്ച എംപിയോട് വ്യായാമം ചെയ്‌ത് തടി കുറയ്ക്കാൻ കേന്ദ്രമന്ത്രി ചലഞ്ച് ചെയ്യുകയായിരുന്നു.

ഇതുകേട്ടതോടെ മണ്ഡല വികസനത്തിനായി എംപി വ്യായാമം തുടങ്ങുകയായിരുന്നു. ശരീരഭാരം കുറയ്ക്കാൻ കർശനമായ ഡയറ്റ് അനുസരിച്ചാണ് ഭക്ഷണക്രമീകരണം. എന്നും രാവിലെ 5.30 ന് എഴുന്നേറ്റ് പ്രഭാത നടത്തവും വ്യായാമവും ചെയ്യും.

ആയുർവേദ ഡയറ്റ് ചാർട്ടാണ് പിന്തുടരുന്നത്. പ്രഭാതഭക്ഷണമായി ലഘുവായ എന്തെങ്കിലും കഴിക്കും. സാലഡും പച്ചക്കറികളും ഒരു റൊട്ടിയുമാണ് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും. ഇടയ്‌ക്ക് കാരറ്റ് സൂപ്പോ ഡ്രൈ ഫ്രൂട്ട്‌സോ കഴിക്കാറുണ്ടെന്നും എംപി പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. ഗഡ്‌കരി മൽവാ പ്രദേശത്ത് 5772 കോടിയുടെ 11 റോഡ് പദ്ധതികളുടെ തറക്കല്ലിടാൻ വന്നിരുന്നു. അപ്പോഴാണ് അദ്ദേഹം എംപിയോട് വ്യായാമം ചെയ്യാൻ ആവശ്യപ്പെട്ടത്.

അനിൽ ഫിറോജിയ വികസനത്തിനായി എന്നോട് നിരന്തരം ഫണ്ട് ചോദിക്കുകയാണ്. ഞാൻ അദ്ദേഹത്തോട് ഒരു നിബന്ധന വച്ചിരിക്കുകയാണ്. എനിക്ക് 135 കിലോ ഭാരമുണ്ടായിരുന്നു. ഇപ്പോൾ 93 കിലോയാണ്.

എന്‍റെ പഴയ ഫോട്ടോ കണ്ടാൽ ജനങ്ങൾ എന്നെ തിരിച്ചറിയില്ല. അതുകൊണ്ട് നിങ്ങൾ എത്ര കിലോ ഭാരം കുറയ്ക്കുന്നുവോ അത്രയും തുക ഞാൻ ഉജ്ജയിൻ മണ്ഡലത്തിന്‍റെ വികസനത്തിനായി അനുവദിക്കാം. അനിൽ കുറയ്‌ക്കുന്ന ഓരോ കിലോ ഭാരത്തിനും ആയിരം കോടി വീതം നൽകാം എന്നായിരുന്നു ഗഡ്‌കരിയുടെ വാഗ്‌ദാനം.

നിതിൻ ഗഡ്‌കരിയുടെ വാക്കുകൾ കേട്ട എംപി വ്യായാമം തുടങ്ങുകയായിരുന്നു. 125 കിലോയായിരുന്നു ഫെബ്രുവരിയിൽ എംപിയുടെ ഭാരം. പിന്നീട് വ്യായാമം ചെയ്‌ത് ഭാരം കുറയ്‌ക്കുകയായിരുന്നു. വാഗ്‌ദാനം ചെയ്‌തതുപോലെ 2,300 കോടിയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം അംഗീകാരം നൽകിയിട്ടുണ്ടെന്നും അനിൽ ഫിറോജിയ പറഞ്ഞു.

Last Updated : Oct 18, 2022, 5:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.