ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് അവതരണം ലോക് സഭയിൽ ആരംഭിച്ചു. ആദ്യ ഡിജിറ്റൽ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ടാബ് ഉപയോഗിച്ചാണ് ബജറ്റ് അവതരണം. ധനമന്ത്രി നിർമല സീതാരാമന്‍റെ മൂന്നാമത്തെ ബജറ്റാണ് ഇത്. രണ്ടാം മോദി സർക്കാരിന്‍റെയും മൂന്നാം ബജറ്റാണിത്.
കൊവിഡ് മഹാമാരി മൂലം രാജ്യത്തെ വ്യവസായ, സേവന മേഖലകൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റിന് ഏറെ പ്രാധാന്യമുണ്ട്. സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ബജറ്റില്‍ എന്തുണ്ടാകും എന്നത് രാജ്യം ഉറ്റുനോക്കുന്നുണ്ട്. തൊഴിൽ മേഖലയിലെ പ്രതിസന്ധിയും ജിഡിപിയിലെ ഇടിവും മറികടക്കാൻ ഉതകുന്ന തരത്തിലുള്ള പദ്ധതികൾ ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്.