ETV Bharat / bharat

വായ്‌പ പരിധി വര്‍ധിപ്പിക്കല്‍; 'കേരളത്തിനായി പൊതു നിബന്ധനകളില്‍ ഇളവ് വരുത്താനാകില്ല': നിര്‍മല സീതാരാമന്‍ - കടമെടുക്കാനുള്ള വ്യവസ്ഥകളില്‍ ഇളവ്

Central Minister Nirmala Sitharaman on borrowing limits Kerala: ജിഡിപിയുടെ ഒരു ശതമാനത്തിന് തുല്യമായി അധിക വായ്‌പ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. നിലവിലെ വായ്‌പ നിരക്കിന് പുറമെ ആയിരുന്നു ഇത്. എന്നാല്‍ ഇത് നിഷേധിക്കുകയാണ് ധനമന്ത്രി ചെയ്‌തത്.

Sitharaman  Nirmala Sitharaman relax borrowing limits  Sitharaman on relax borrowing limits for Kerala  വായ്‌പ പരിധി വര്‍ധിപ്പിക്കല്‍  നിര്‍മല സീതാരാമന്‍  കടമെടുക്കാനുള്ള വ്യവസ്ഥകളില്‍ ഇളവ്  മൊത്ത ആഭ്യന്തര ഉത്‌പാദനം
proposal to relax borrowing limits for Kerala
author img

By ETV Bharat Kerala Team

Published : Dec 4, 2023, 6:59 PM IST

ന്യൂഡല്‍ഹി : 2023-24 വര്‍ഷത്തേക്ക് കേരളത്തിന്‍റെ കടമെടുക്കാനുള്ള വ്യവസ്ഥകളില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ (Nirmala Sitharaman on relax borrowing limits for Kerala. രാജ്യത്തൊട്ടാകെ പ്രാബല്യത്തിലുള്ള വ്യവസ്ഥകളില്‍ ഇളവ് വരുത്തുക എന്നത് സാധ്യമല്ലെന്ന് കേന്ദ്ര മന്ത്രി പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. നിലവിലെ വായ്‌പ പരിധിയ്‌ക്ക് പുറമെ സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്‍റെ (ജിഡിപി) ഒരു ശതമാനത്തിന് തുല്യമായി അധിക വായ്‌പ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293 (3) പ്രകാരം എല്ലാ സംസ്ഥാനങ്ങളുടെയും വാര്‍ഷിക വായ്‌പ പരിധി നിശ്ചയിക്കുമ്പോള്‍ കേന്ദ്രം ഒരു പൊതു മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയില്‍ നിര്‍മല സീതാരാമന്‍ വ്യക്തമാക്കി (Central Minister Nirmala Sitharaman on borrowing limits Kerala). കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് നിലവിലുള്ള വായ്‌പ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ കേന്ദ്രം നിര്‍ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് കേന്ദ്രത്തിന്‍റെ നിഷേധാത്മക മറുപടി (proposal to relax borrowing limits for Kerala).

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്‍റെ മൊത്ത വായ്‌പ പരിധി 47,762.58 കോടി രൂപയാണ്. ഇതില്‍ 29,136.71 കോടി രൂപ പൊതു വിപണി വായ്‌പ പരിധിയാണ്. ബാക്കിയുള്ള തുക മറ്റ് സ്രോതസുകളില്‍ നിന്നുള്ള വായ്‌പ പരിധിയാണെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. 2021-22, 2023-24 വര്‍ഷത്തില്‍ (2023 നവംബര്‍ വരെ) റവന്യൂ കമ്മി ഗ്രാന്‍റായി 36,231 കോടി രൂപ കേരളത്തിന് നല്‍കിയിട്ടുണ്ട്.

മൂലധന ചെലവ് വര്‍ധിപ്പിക്കുന്നതിനും പണലഭ്യത സമ്മര്‍ദം നിയന്ത്രിക്കുന്നതിനും സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായുള്ള പ്രത്യേക സ്‌കീമിന് കീഴില്‍ 2020-21 മുതല്‍ സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്‌പ നല്‍കുന്നു. ഈ സ്‌കീം പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തിലും 2022-23 സാമ്പത്തിക വര്‍ഷത്തിലും കേരളത്തിന് 2,141 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Also Read: ഐജിഎസ്‌ടി വിഹിതം വെട്ടിക്കുറച്ച നടപടി, കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.