ഷിംല: കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശിലെ നാല് ജില്ലകളിൽ ഈ മാസം 27 മുതൽ മെയ് 10 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.
കാൻഗ്ര, ഉന, സോളൻ, സിർമോർ എന്നീ നാല് ജില്ലകളിൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാത്രികാലങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് കർഫ്യൂ.
അതേസമയം, ഹിമാചൽ പ്രദേശിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകാത്തവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയാൽ 14 ദിവസം ക്വറന്റൈനിൽ കഴിയണമെന്നും കർശന നിർദേശമുണ്ട്.