ന്യൂഡല്‍ഹി : കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ തിങ്കളാഴ്‌ച മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ.
ഞായറാഴ്‌ച 290 കേസുകളും ഒരു മരണവുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ജൂണ്‍ 10ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യതലസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 1,103 ആയി ഉയര്‍ന്നു. 25,105 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
Also read: ഒമിക്രോൺ ഭീഷണി സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു, മോദി റാലികളും നടത്തുന്നു : ആഞ്ഞടിച്ച് കോൺഗ്രസ്
ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനിടെ കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്. അതേസമയം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.