ETV Bharat / bharat

NIA Seized Properties Gurpatwant Singh Pannun ഖലിസ്ഥാൻ വാദി ഗുർപത്വന്ത് സിങ് പന്നൂനിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

Gurpatwant Singh Pannun's Properties Seized : ഗുർപത്വന്ത് സിങ് പന്നൂനിന്‍റെ പഞ്ചാബിലേയും ഛത്തീസ്‌ഗഢിലേയും സ്വത്തുക്കൾ കണ്ടുകെട്ടി

Etv BharatNIA confiscates SFJ chief Gurpatwant Singh Pannu  Gurpatwant Singh Pannu  Gurpatwant Singh Pannu properties  Sikhs for Justice  NIA Seized Properties Gurpatwant Singh Pannun  സിഖ് ഫോർ ജസ്‌റ്റിസ് നേതാവ്  ഗുർപത്വന്ത് സിംഗ് പന്നൂനിന്‍റെ സ്വത്തുക്കൾ  ഗുർപത്വന്ത് സിംഗ് പന്നു  കാനഡയിലെ ഹിന്ദുക്കൾക്ക് ഭീഷണി  ഖലിസ്ഥാൻ  ഇന്ത്യ കാനഡ
NIA Seized Properties Gurpatwant Singh Pannun
author img

By ETV Bharat Kerala Team

Published : Sep 23, 2023, 7:10 PM IST

ന്യൂഡൽഹി : നിരോധിത ഖലിസ്ഥാൻ (Khalistan) അനുകൂല സംഘടനയായ സിഖ് ഫോർ ജസ്‌റ്റിസ് (Sikhs for Justice) നേതാവ് ഗുർപത്വന്ത് സിങ് പന്നൂനിന്‍റെ (Gurpatwant Singh Pannu) സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. പന്നൂനിന്‍റെ പഞ്ചാബിലുള്ള ഭൂമിയും ചണ്ഡീഗഡിലെ വീടുമാണ് എൻഐഎ ഇന്ന് കണ്ടുകെട്ടിയിട്ടുള്ളത് (Properties Seized). കാനഡയിലെ ഹിന്ദുക്കൾക്കെതിരെയുള്ള ഗുർപത്വന്ത് സിങിന്‍റെ ഒരു ഭീഷണി സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡയിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങണമെന്നതായിരുന്നു പന്നൂനിന്‍റെ സന്ദേശം. കാനഡയിലാണെങ്കിലും ഇന്ത്യയോടാണ് കൂറെന്നാണ് ഹിന്ദുക്കൾക്കെതിരായ ആരോപണം. 2019 ലാണ് പഞ്ചാബിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തതിന്‍റെ പേരിൽ ഗുർപത്വന്ത് സിങ് പന്നൂൻ എൻഐഎയുടെ നോട്ടപ്പുള്ളിയാകുന്നത്.

സിഖുകൾക്ക് മാത്രമായി ഖലിസ്ഥാൻ എന്ന പേരിൽ സ്വതന്ത്ര രാജ്യം വേണമെന്നാണ് ഗുർപത്വന്ത് സിങ് പന്നൂൻ ആവശ്യപ്പെട്ടത്. പിന്നാലെ വിഘടനവാദ സംഘടനയുടെ ഭാഗമാകാൻ സിഖ് യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്‌തു. പിന്നീട് 2020 ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഉലഞ്ഞ് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം : ഇക്കഴിഞ്ഞ ദിവസങ്ങളിൽ, ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം തുലാസിലായത് ഇരു രാജ്യങ്ങൾക്കുമിടയിൽ ഏറെ ആശങ്ക സൃഷിച്ചിരുന്നു. നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ (കെടിഎഫ്) തലവൻ ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ (Hardeep Singh Nijjar Murder) ഇന്ത്യൻ ഏജന്‍റുമാർക്ക് പങ്കുള്ളതായി കാനഡ ആരോപിച്ചിരുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയാണ് ആരോപണം ഉന്നയിച്ചത്.

Also Read : Central Warned Exercise Caution Indians In Canada കാനഡയിലെ ഇന്ത്യക്കാരും വിദ്യാർഥികളും അതീവ ജാഗ്രത പാലിക്കണം : മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

കാനഡയിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് : ഇതിന് പിന്നാലെ ഇന്ത്യൻ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കുകയും കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കുകയും ചെയ്‌തു. ജസ്‌റ്റിൻ ട്രൂഡോയുടെ ആരോപണം തള്ളിക്കൊണ്ടായിരുന്നു ഇന്ത്യ വിഷയത്തിൽ പ്രതികരിച്ചത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ മൂർച്ഛിച്ചു. തുടർന്ന് കാനഡയിലുള്ള ഇന്ത്യക്കാർക്കും വിദ്യാർഥികൾക്കും കേന്ദ്ര സർക്കാർ സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

തെളിവ് നിരത്തി കാനഡ : ഇന്ത്യയിലുള്ള കനേഡിയന്‍ ഹൈക്കമ്മിഷണറെ നേരിട്ട് വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ഒരു മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന വിവരം അറിയിച്ചത്. പിന്നാലെ ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്‍റുമാരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ കാനഡ ഇന്ത്യയുമായി പങ്കുവച്ചിട്ടുണ്ടെന്ന് ജസ്‌റ്റിൻ ട്രൂഡോ അറിയച്ചിട്ടുണ്ട്.

Read More : Canada Shared Evidence With India: 'പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യക്ക് കൈമാറി'; നിജ്ജര്‍ വധത്തില്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.