ETV Bharat / bharat

ഐഎസ് ബന്ധം: രാജ്യത്ത് മൂന്നിടങ്ങളിലായി 12 പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍ - is link nia surveillance

കശ്‌മീര്‍, മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലുള്ളവരാണ് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളത്

ഐഎസ് ബന്ധം എന്‍ഐഎ നിരീക്ഷണം  കര്‍ണാടക എന്‍ഐഎ നിരീക്ഷണം  ദീപ്‌തി മർള അറസ്റ്റ്  nia surveillance in karnataka  is link nia surveillance  several under scanner over is links
ഐഎസ് ബന്ധം: രാജ്യത്ത് മൂന്നിടങ്ങളിലായി 12 പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍
author img

By

Published : Jan 4, 2022, 10:51 PM IST

ന്യൂഡല്‍ഹി: ഐഎസ് ബന്ധം ആരോപിച്ച് രാജ്യത്ത് മൂന്നിടങ്ങളിലായി 12 പേരെ നിരീക്ഷണത്തില്‍ വച്ച് ദേശീയ സുരക്ഷ ഏജന്‍സി. കശ്‌മീര്‍, മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലുള്ളവരാണ് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനൊപ്പം യുവജനങ്ങളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

2021 ഓഗസ്റ്റിൽ കശ്‌മീര്‍, മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ അഞ്ച് വ്യത്യസ്‌ത സ്ഥലങ്ങളിൽ എന്‍ഐഎ പരിശോധന നടത്തുകയും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. അഞ്ച് പുരുഷന്മാരും രണ്ട് സ്‌ത്രീകളെയുമാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്‌തത്.

ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഹൂപ്പ് എന്നി സമൂഹ മാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും ഐഎസ് പ്രചാരണവും ഇവര്‍ നടത്തിയതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഐഎസുമായി ബന്ധമുള്ള ആളുകള്‍ ഓൺലൈനിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. ഫണ്ട് ശേഖരിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും പുറമേ ഐഎസ് പ്രചാരണ ചാനൽ നടത്തി യുവജനങ്ങളെ ഇവര്‍ ആകർഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഐഎസ്‌ ബന്ധമാരോപിച്ച് മംഗളൂരു സ്വദേശി മറിയം (ദീപ്‌തി മർള) എന്ന യുവതിയെ എന്‍ഐഎ കഴിഞ്ഞ ദിവസം മംഗളൂരില്‍ നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു.

Read more: ഐഎസ് ബന്ധം: കര്‍ണാടകയില്‍ യുവതി അറസ്‌റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.