ETV Bharat / bharat

സച്ചിൻ വാസെയുടെ എട്ടാമത്തെ വാഹനം എൻഐഎ കണ്ടെടുത്തു - വീടിന് പുറത്ത് സ്‌ഫോടക വസ്‌തുക്കൾ

ഇതുവരെ സച്ചിൻ വാസെ ഉപയോഗിച്ചിരുന്ന ഏഴ് വാഹനങ്ങൾ ഇതിനകം എൻഐഎ കണ്ടെടുത്തിട്ടുണ്ട്.

NIA recovers 8th car used by Sachin Vaze  Antilia bomb scare case  Mansukh Hiren death case  National Investigation Agency probing the Antilia bomb scare case  സച്ചിൻ വാസെയുടെ വാഹനം കണ്ടെടുത്തു  മൻസുഖ് ഹിരേൺ കൊലപാതകക്കേസ്  വീടിന് പുറത്ത് സ്‌ഫോടക വസ്‌തുക്കൾ  എൻഐഎ അന്വേഷണ സംഘം വാഹനം കണ്ടെടുത്തു
സച്ചിൻ വാസെയുടെ എട്ടാമത്തെ വാഹനം എൻഐഎ കണ്ടെടുത്തു
author img

By

Published : Apr 3, 2021, 10:41 AM IST

മുംബൈ: ആന്‍റിലിയ ബോംബ് കേസും മൻസുഖ് ഹിരേൺ കൊലപാതകക്കേസും അന്വേഷിക്കുന്ന എൻഐഎ സച്ചിൻ വാസെ ഉപയോഗിച്ചിരുന്ന എട്ടാമത്തെ വാഹനമായ മേഴ്‌സിഡസ് കണ്ടെടുത്തു. ഇതുവരെ എൻഐഎ സച്ചിൻ വാസെ ഉപയോഗിച്ചിരുന്ന ഏഴ് വാഹനങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ വീടിന് പുറത്ത് വാഹനത്തിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്ത കേസ് പുരോഗമിക്കെയാണ് തീരുമാനം.

കേസിൽ മാർച്ച് 13നാണ് സച്ചിൻ വാസെ അറസ്റ്റിലായത്. സൗത്ത് മുംബൈയിലെ പൊലീസ് കമ്മിഷണറുടെ ഓഫീസ് കോമ്പൗണ്ടിലാണ് വാസെയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ അടക്കം ഏഴ് ക്രൈം ബ്രാഞ്ച് ഉദ്യേഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിഐയു അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ റിയാസുദ്ദീൻ കാസിയെയും ഏജൻസി ഇതിനകം ചോദ്യം ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.