ശ്രീനഗർ : ജമ്മു കശ്‌മീരിലെ പുൽവാമയിൽ പരിശോധന കടുപ്പിച്ച് വിവിധ സുരക്ഷാ ഏജന്‍സികള്‍. എൻഐഎ, പൊലീസ്, സിആർപിഎഫ് എന്നിവർ ചേർന്നാണ് റെയ്‌ഡ് നടത്തുന്നത്. 15 ദിവസമായി പൊലീസ് കസ്റ്റഡിയിലുള്ള കാഖപുര സ്വദേശി ഫിറോസ് അഹമ്മദ് വാനിയുടെ വീട്ടിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്.
തീവ്രവാദ സംഘങ്ങളുടെയും സഹായികളുടെയും ശൃംഖല കണ്ടെത്തുന്നതിനാണ് റെയ്‌ഡ് നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഫിറോസ് അഹമ്മദ് വാനി പച്ചക്കറി വ്യാപാരിയാണ്.
READ MORE: ശ്രീനഗറിൽ സ്‌കൂളിനുള്ളിൽ വെടിവയ്‌പ്പ്; രണ്ട് അധ്യാപകർ വെടിയേറ്റ് മരിച്ചു
അടുത്തിടെ ജമ്മു കശ്‌മീരിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. തീവ്രവാദികൾ സാധാരണക്കാരെ തുടര്‍ച്ചയായി ലക്ഷ്യമിടുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ആക്രമണ പ്രത്യാക്രമണങ്ങളിലായി നിരവധി ഭീകരരെ ഇതിനകം സുരക്ഷാസേന വധിച്ചിട്ടുണ്ട്.