ചണ്ഡീഗഢ്: രാജ്യത്തെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ പ്രധാനികളായ 28 ഗുണ്ടകളുടെ പട്ടിക പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി. ലോറന്‍സ് സംഘത്തിലെ പ്രധാന ഗുണ്ടയും പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരനുമായ ഗോള്‍ഡി ബ്രാര്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കൂടാതെ, അടുത്തിടെ അജ്‌നാല പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിങും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അടുത്തിടെ അമേരിക്കയില്‍ നിന്ന് ഗോള്‍ഡി ബ്രാറിനെ അറസ്‌റ്റ് ചെയ്‌തുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മന്നും ഗോള്‍ഡി ബ്രാറിന്‍റെ അറസ്‌റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശരിവച്ചിരുന്നു. എന്നിരുന്നാലും, ഡിജിപി ഗുരുദേവ് യാഥവ് നേരിട്ട് വിവരം സ്ഥിരീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
ഒളിവിലായ ഗുണ്ടകള്‍ വിദേശത്ത്: പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ള എല്ലാ ഗുണ്ടകളും ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേയ്‌ക്ക് നിയമ വിരുദ്ധമായ ബിസിനസുകള്‍ നടത്തുന്നുണ്ട്. കൊലപാതകം, കൊള്ളയടിക്കല്‍, ആയുധവേട്ട തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് അവര്‍ പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ ഒന്‍പത് ഗുണ്ടകള്‍ കാനഡയിലും അഞ്ച് പേര്‍ അമേരിക്കയിലുമാണ് ഒളിച്ചു താമസിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോറന്‍സ്, ബാംബിഹ ഗുണ്ടാസംഘങ്ങളില്‍ ഉള്‍പെട്ടിട്ടുള്ള ഏതാനും ചിലര്‍ പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിവാസികളാണ്. രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് ശേഷം വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശരാജ്യങ്ങളിലേയ്‌ക്ക് ഇവര്‍ കടന്നുകളയുകയാണെന്ന് എന്‍ഐഎ പറയുന്നു. എന്‍ഐഎ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോലും സഹോദരി പുത്രന്‍ സച്ചിന്‍ തപാന്‍ തുടങ്ങിയവരും ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം.
അന്‍മോല്‍ യുഎസില്‍ ഒളിവിലാണെങ്കിലും ഇയാളുടെ ശൃംഖല ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. സിനിമ താരങ്ങള്‍, ഗായകര്‍, സംരംഭകര്‍ തുടങ്ങിയവരെയാണ് ഈ സംഘം ലക്ഷ്യം വച്ചിരിക്കുന്നത്. കൂടാതെ, പാകിസ്ഥാനുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അസര്‍ബൈജാനില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.
ബാംബിയ സംഘത്തിലെ ലക്കി പാട്ടിലും എന്‍ഐഎ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. ഇയാള്‍ നിലവില്‍ അര്‍മേനിയയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇയാളുടെ കൂട്ടാളിയായ സുഖ്പ്രീത് ബുദ്ധ നിലവില്‍ ജയിലിലാണ്. പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള ഭീകരവാദി ഹരിവീന്ദര്‍ റിന്‍ഡ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനില്‍ വച്ച് ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരണപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ഇയാളുടെ മരണവാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചില്ല.
എന്‍ഐഎ പട്ടികയില്‍ ഉള്‍പെട്ട 28 ഗുണ്ടകള്‍
- ഗോൾഡി ബ്രാർ എന്ന സതീന്ദർജിത് സിംഗ് - കാനഡ /യുഎസ്എ
- അൻമോൽ ബിഷ്‌ണോയ്- യുഎസ്എ
- കുൽദീപ് സിങ്- യു.എ.ഇ
- ജഗ്‌ജിത് സിങ്- മലേഷ്യ
- ധർമ്മ കഹ്ലോൺ- യുഎസ്എ
- രോഹിത് ഗോദാര- യൂറോപ്പ്
- ഗുർവിന്ദർ സിങ്- കാനഡ
- സച്ചിൻ ഥാപ്പാൻ- അസർബൈജാൻ
- സത്വീർ സിങ്- കാനഡ
- സൻവർ ധില്ലൻ- കാനഡ
- രാജേഷ് കുമാർ- ബ്രസീൽ
- ഗുർപീന്ദർ സിങ് -കാനഡ
- ഹർജോത് സിംങ് ഗിൽ-യുഎസ്എ
- ദർമൻജിത് സിങ് അല്ലെങ്കിൽ ദർമൻ കഹ്ലോൺ- യു.എസ്
- അമൃത്പാൽ- യുഎസ്എ
- സുഖ്‌ദുൽഹി അഥവാ സുഖ ദുനെകെ - കാനഡ
- ഗുർപിന്ദർ സിങ് അല്ലെങ്കിൽ ബാബ ഡല്ല- കാനഡ
- സത്വീർ സിങ് വാറിംഗ് അഥവാ സാം- കാനഡ
- ലഖ്ബീർ സിങ് ലാൻഡൃ- കാനഡ
- അർഷ്‌ദീപ് സിങ് അല്ലെങ്കിൽ ഡല്ല- കാനഡ
- ചരൺജിത് സിങ് അല്ലെങ്കിൽ റിങ്കു ബെഹ്‌ല- കാനഡ
- രമൺദീപ് സിങ് അഥവാ രാമൻ ജഡ്ജി- കാനഡ
- ഗൗരവ് പട്യാല അഥവാ ലക്കി പട്യാല- അർമേനിയ
- സുപ്രീപ് സിങ് ഹാരി ചട്ട- ജർമ്മനി
- രാമൻജിത് സിങ് അല്ലെങ്കിൽ റോമി- ഹോങ്കോംഗ്
- മൻപ്രീത് സിങ് അല്ലെങ്കിൽ ഫാദര്‍- ഫിലിപ്പീൻസ്
- ഗുർജന്ത് സിങ് ബോർഡ്- ഓസ്‌ട്രേലിയ
- സന്ദീപ് ഗ്രെവാൾ അല്ലെങ്കിൽ ബില്ല എന്ന സണ്ണി ഖവാജ്കെ- ഇന്തോനേഷ്യ