ETV Bharat / bharat

'തീവ്രവാദത്തിന് പണം കണ്ടെത്താൻ മയക്കുമരുന്ന് കച്ചവടം' ; മൻപ്രീത് സിങ്ങിനെതിരെ കുറ്റപത്രം - എൻഐഎ

ഇന്ത്യൻ ശിക്ഷാനിയമം, ആയുധ നിയമം, എൻ‌ഡി‌പി‌എസ് നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസ്

national investigating agency  Hizbul Mujahideen narco terror case  Hizbul Mujahideen  Manpreet Singh  Hizbul narco terror case  Riyaz Ahmad Naikoo  മൻപ്രീത് സിങ്  ദേശീയ അന്വേഷണ ഏജൻസി  എൻഐഎ  ഹിസ്ബുൾ മുജാഹിദീൻ
എൻഐഎ
author img

By

Published : Jul 31, 2021, 10:46 AM IST

ന്യൂഡൽഹി : തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന് വേണ്ടി പണം കൈമാറിയ കേസില്‍ അറസ്റ്റിലായ മൻപ്രീത് സിങ്ങിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).

ഇന്ത്യൻ ശിക്ഷാ നിയമം, ആയുധ നിയമം, എൻ‌ഡി‌പി‌എസ് നിയമം എന്നിവയിലെ നിരവധി വകുപ്പുകൾ ചുമത്തി, പഞ്ചാബ് - മൊഹാലിയിലുള്ള എൻ‌ഐ‌എ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

മൻപ്രീത് സിങ് മയക്കുമരുന്ന് കടത്തുകാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും, ആയുധക്കച്ചവടക്കാരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നുമാണ് എൻഐഎ റിപ്പോർട്ട്. പാക്കിസ്ഥാൻ നിർമിത തോക്കും 130 റൗണ്ട് വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെടുത്തുവെന്നും എൻഐഎ വക്താവ് പറഞ്ഞു.

കേസിന്‍റെ തുടക്കം

ഹിലാൽ അഹമ്മദ് ഷെർഗോജ്രി എന്നയാളുടെ അറസ്റ്റാണ് കേസിലെ ആദ്യത്തെ സംഭവം. ഇയാള്‍ സഞ്ചരിച്ച ട്രക്കില്‍ നിന്ന് രേഖകളില്ലാത്ത 29 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 2020 ഏപ്രിൽ 25 നാണ് അമൃത്‌സറിലെ സദർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തത്.

കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീന്‍ കമാൻഡറായിരുന്ന റിയാസ് അഹമ്മദ് നായിക്കൂവിന് വേണ്ടി പ്രവർത്തിക്കുന്നയാളാണ് ഷെർഗോജ്രി എന്ന് തുടർന്നുള്ള അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി.

മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന തുക കശ്മീരിലെ ഭീകര പ്രവർത്തനങ്ങൾക്കായി ശേഖരിക്കാൻ അമൃത്‌സറില്‍ എത്തിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്.

മെയ് എട്ടിനാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്. നേരത്തേ, കേസിൽ 11 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

also read: ഹിസ്‌ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ജമ്മുകശ്‌മീര്‍ ഡിഎസ്‌പി ജാമ്യാപേക്ഷ പിന്‍വലിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.