ETV Bharat / bharat

പിഎഫ്‌ഐ നേതാക്കള്‍ക്കെതിരെയുള്ള കേസുകളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ - പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

കേരളത്തിലും തമിഴ്‌നാട്ടിലുമായെടുത്ത വ്യത്യസ്‌ത കേസുകളില്‍ 68 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കൾക്കെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ, പാലക്കാട്ടെ ശ്രീനിവാസന്‍ വധവും കുറ്റപത്രത്തില്‍

NIA filed chargesheets against PFI leaders  NIA filed chargesheets  chargesheets against PFI leaders  PFI leaders in both Kerala and Tamilnadu  Kerala and Tamilnadu  പിഎഫ്‌ഐ നേതാക്കള്‍ക്കെതിരെയുള്ള കേസുകളില്‍  കേരളത്തിലും തമിഴ്‌നാട്ടിലും കുറ്റപത്രം  കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ  കുറ്റപത്രം  എന്‍ഐഎ  ശ്രീനിവാസന്‍  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  പിഎഫ്ഐ
പിഎഫ്‌ഐ നേതാക്കള്‍ക്കെതിരെയുള്ള കേസുകളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
author img

By

Published : Mar 17, 2023, 10:21 PM IST

ന്യൂഡല്‍ഹി: കേരളത്തിലും തമിഴ്‌നാട്ടിലുമായുള്ള രണ്ട് വ്യത്യസ്‌ത കേസുകളില്‍ 68 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നേതാക്കൾക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. കൊച്ചിയിലും ചെന്നൈയിലുമായി രജിസ്‌റ്റര്‍ ചെയ്‌ത രണ്ട് കേസുകളില്‍ പിഎഫ്‌ഐ നേതാക്കള്‍, പ്രവര്‍ത്തകര്‍, അംഗങ്ങള്‍ എന്നിവരുള്‍പ്പടെ 68 പേര്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. മാര്‍ച്ച് 13ന് ജയ്‌പൂരിലും മാര്‍ച്ച് 16 ന് ഹൈദരാബാദിലും സമര്‍പ്പിച്ചത് ഉള്‍പ്പടെ ഈ മാസം പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രങ്ങളുടെ എണ്ണം നാലായി.

വിവിധ സമുദായങ്ങളിലുള്ള ആളുകൾക്കിടയിൽ കലഹം സൃഷ്‌ടിക്കാൻ മുസ്‌ലിം യുവാക്കളെ ഒരുമിച്ച് കൂട്ടുന്നതിലൂടെയും ഇവര്‍ക്ക് ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നല്‍കുന്നതിനും മറ്റുമായി പിഎഫ്‌ഐ നടത്തിയ പ്രത്യേക ക്രിമിനൽ ഗൂഢാലോചനകളുമായി ബന്ധപ്പെട്ടുള്ളതാണ് കുറ്റപത്രം. 2047 ഓടെ ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ ഭീകരപ്രവർത്തനങ്ങൾക്കും അക്രമ പ്രവർത്തനങ്ങൾക്കും ഫണ്ട് സ്വരൂപിക്കാന്‍ ശ്രമിച്ചുവെന്നും എന്‍ഐഎ പ്രസ്‌താവനയില്‍ അറിയിച്ചു.

ശ്രീനിവാസന്‍ വധവും കുറ്റപത്രത്തില്‍: ഇത് കൂടാതെ പാലക്കാട് സ്വദേശി ശ്രീനിവാസനെ ആയുധധാരികളായ പിഎഫ്‌ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസും കേരളത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍ഐഎ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎഫ്‌ഐ ക്രിമിനല്‍ ഗൂഢാലോചന കേസിലെ പ്രതികളിലെ ചിലര്‍ക്ക് ശ്രീനിവാസന്‍ വധത്തിലും പങ്കുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ തെളിഞ്ഞതായും ഏജന്‍സി വക്താവ് അറിയിച്ചു. അതേസമയം ഇന്ന് സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലെ പ്രതികള്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും, 1967 ലെ യുഎപിഎ, 1959 ലെ ആയുധ നിയമം എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

കുറ്റപത്രത്തിലെന്തെല്ലാം: 2022 സെപ്‌റ്റംബറില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേരളത്തിലെ കേസില്‍ എറണാകുളത്തെ എൻഐഎ കേസുകൾക്കായുള്ള പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പിഎഫ്ഐ എന്നത് ഒരു സംഘടന എന്ന നിലയിലും മറ്റ് 58 പ്രതികൾക്കെതിരെയുമാണ് ഇവിടെ കുറ്റപത്രം സമര്‍പ്പിച്ചത്. 2022 ല്‍ കേസെടുത്ത ശേഷം 16 പ്രതികളെ എൻഐഎയും മറ്റുള്ളവരെ മുമ്പ് കേരള പൊലീസും അറസ്‌റ്റ് ചെയ്‌തിരുന്നു. മാത്രമല്ല സംസ്ഥാനത്തൊട്ടാകെ നൂറിലധികം സ്ഥലങ്ങളിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് എന്‍ഐഎ കേരളത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പരിശോധനകളുടെ ഭാഗമായി 'തീവ്രവാദത്തിന്‍റെ വരുമാനം' എന്നറിയിച്ച് 17 സ്വത്തുവകകള്‍ കണ്ടുകെട്ടുകയും പ്രതികളുടെ 18 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്‌തിരുന്നു.

ഇരു കുറ്റപത്രങ്ങളിലുമുള്ള പൊതുവായ കുറ്റങ്ങള്‍ക്ക് പുറമെ ഇവ നടപ്പിലാക്കാന്‍ 'റിപ്പോർട്ടേഴ്‌സ് വിങ്', 'ഫിസിക്കൽ ആന്‍റ് ആംസ് ട്രെയിനിങ് വിങ്', 'സര്‍വീസ് വിങ്' എന്നിങ്ങനെ വിവിധ വിഭാഗങ്ങളും യൂണിറ്റുകളും പിഎഫ്‌ഐ സ്ഥാപിച്ചതായും എന്‍ഐഎ പ്രസ്‌താവനയില്‍ അറിയിച്ചു. മാത്രമല്ല ഫിസിക്കൽ എജ്യുക്കേഷൻ, യോഗ പരിശീലനം തുടങ്ങിയവയുടെ മറവിൽ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നൽകുന്നതിന് പിഎഫ്‌ഐ അവരുടെ വിവിധ കാമ്പസുകളും സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും എൻഐഎയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്‌ദുൾ സത്താര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം യഹിയ കോയ തങ്ങള്‍, എറണാകുളം സോണൽ സെക്രട്ടറി ഷിഹാസ് എംഎച്ച്, ജില്ല പ്രസിഡന്‍റുമാരും സെക്രട്ടറിമാരുമായ സൈനുദ്ദീന്‍ ടിഎസ്, സാദിഖ് എ.പി, സി.ടി സുലൈമാൻ, എസ്‌ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്‌മാന്‍ എന്നിവരാണ് കേരളത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. അതേസമയം പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഖാലിദ് മുഹമ്മദ് ഉള്‍പ്പടെ പത്തുപേര്‍ക്കെതിരെയാണ് എന്‍എഐ തമിഴ്‌നാട്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.